”ആര് സൈമണങ്കിളോ…?
പെട്ടന്നവളെ തട്ടി മാറ്റി എണീറ്റുകൊണ്ടവൻ ചോദിച്ചു
ഇതെന്താ പെട്ടെന്നിങ്ങനെ എന്ന ഭാവത്തിൽ അവളവനെ നോക്കി ഇരുന്നു…തിരിച്ചെന്തെങ്കിലും ചോദിക്കും മുൻപേ ദേവ് മുറിയിൽ നിന്നിറങ്ങി ഓടി…
“നിക്ക് ദേവ് ഞാനും വരുന്നു..!
പിറകെ അവളും ഓടി…
ഉമ്മറത്തെ വാതിൽ കടന്നു വന്നപ്പോൾ ദേവ് കണ്ടു നൈലയോടും നീലുവിനോടും സംസാരിച്ചുകൊണ്ട് നിൽക്കുന്ന സൈമണെ…
അൻപത് വയസ്സിനോളം പ്രായം തോന്നിക്കുന്ന നര കയറിയ താടിയും മുടിയും എന്നാൽ ശരീരം ഇപ്പോളുമൊരു മുപ്പതു വയസ്സുകാരനോളം മാത്രം
ദിർധിയിൽ നടന്നു വരുന്ന ദേവിനെ കണ്ടയാൾ ഒരു ചിരിയോടെ എണീറ്റു നിന്നു
”അങ്കിളെപ്പോഴാ വന്നേ…?
അവനയാളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു
“അഞ്ചു മണി ആയപ്പോ തന്നെ എയർപോർട്ടിൽ എത്തിയെടാ…അപ്പോളാ നീ ഇവിടെ ഉണ്ടെന്നു അമീർ പറഞ്ഞത്…അപ്പൊ പിന്നെ വണ്ടിയുമെടുത്തു നേരെയിങ്ങു പോന്നു…”
അയാൾ വന്നത് എങ്ങനെ ആണെന്ന് പറഞ്ഞു…ഡാനിയുടെ വലം കൈ എന്ന് വേണമെങ്കിൽ അയാളെ വിശേഷിപ്പിക്കാം….ഡാനിയുടെ ജനനം മുതൽ സൈമൺ അയാളുടെ കൂടെ ഉണ്ട്…ബിസിനസ്സിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ അതെല്ലാം പരിഹരിക്കാൻ സൈമൺ മുൻപിൽ ഉണ്ടാവും….സാമ്പത്തികമായും ശാരീരികമായും…ദേവിന്റെ വരവോടടു കൂടെ നാട്ടിൽ അവനുണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിക്കൽ ആണിപ്പോ സൈമണിന്റെ പ്രധാന ജോലി
“പിന്നെ നീ പറഞ്ഞ സാധനം ഗോഡൗണിൽ എത്തിയിട്ടുണ്ട്…നമുക്ക് വേണേൽ ഇന്ന് തന്നെ ബാംഗ്ലൂർക്ക് കൊണ്ടു പോകാം…റിക്കവറി വാനും കൊണ്ട് വന്നിട്ടുണ്ട്…”
അയാൾ പറഞ്ഞു..അത് കേട്ടപ്പോഴേ ദേവിന്റെ കണ്ണുകൾ മുറ്റത്തേക്ക് നീണ്ടു…അവിടെ സൈമൺ വന്ന ഫോർചൂണറും അതിനടുത്തായി വണ്ടികൾ കെട്ടി വലിച്ചു കൊണ്ടുപോകുന്ന ഒരു പിക്കപ്പ് വാനും ഉണ്ടായിരുന്നു
അത് കണ്ടതോടെ അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി…അവന്റെയീ ഭാവങ്ങൾ ഒന്നുംമനസിലാവാതെ നിൽക്കുകയായിരുന്നുഅമാൻഡ
“ഞാൻപോയി കീ എടുത്തിട്ട് വരാം…”
അതും പറഞ്ഞവൻ തിരിഞ്ഞോടി….
അത് നീലുവുംനൈലയും ഒരു ചിരിയോടെ നോക്കി കണ്ടു….അടുക്കളയിൽ ബാക്കി ജോലികൾ ഉണ്ടായിരുന്നതിനാൽ സൈമണോട് യാത്ര പറഞ്ഞു നൈല അടുക്കളയിലേക്ക് നീങ്ങി