”ഇല്ല…എന്തിനാ..?
“അത് ഏട്ടൻ അങ്ങനാ…ബാംഗ്ലൂരിൽ പോയി എന്തെങ്കിലും അടിപിടി കേസ് ഉണ്ടാക്കിയാൽ ആള് നേരം വെളുക്കുന്നതിന് മുന്നേ ഇവിടെയെത്തും..പിന്നെ ഒരു ഗ്ലാസ്സ് ചായയുമായി അപ്പേടെ അടുത്തേക്ക് പോയി സോപ്പിടും…ഇന്നത്തെയാ പോക്ക് മിക്കവാറും നിങ്ങളുടെ കാര്യം സംസാരിക്കാനാവും…”
നീലു അവൾക്ക് തോന്നിയ കാര്യങ്ങൾ അമാൻഡയോട് പറഞ്ഞു
“നിന്റെ അച്ഛൻ സമ്മതിക്കുമോ..?
അല്പം സംശയത്തോടെ അമാൻഡ ചോദിച്ചു
”എന്റെ ചേച്ചി…ഞാനും ചേട്ടനും അമ്മയും പറഞ്ഞിട്ടുള്ള ഒരു കാര്യം പോലും അപ്പ വേണ്ടെന്ന് വെച്ചിട്ടില്ല…അപ്പൊ പിന്നെ ഈ കാര്യത്തിൽ ഒരു പേടിയും വേണ്ട..“
നീലു ഡാനിയുടെ സ്വഭാവം ഓർത്തു പറഞ്ഞു..അത് കേട്ടപ്പോ അമാൻഡയുടെ മുഖത്തുനിന്ന് മാഞ്ഞു പോയ ചിരി തിരികെ വന്നു….
—————————-
“ടോ…സേവ്യറെ…ഞാൻ താമസിച്ചു പോയോ…?
ഏക്കറുകൾ വിശാലമായി പടർന്നു കിടക്കുന്ന ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയിലായി എടുപ്പോടെ ഉയർന്നു നിൽക്കുന്ന ആലക്കൽ ഫാമിലിയുടെ തറവാട് വീടിനുമിൻപിൽ ഇരച്ചു കയറി വന്ന ഒരു ജാഗ്വാറിൽ നിന്നും ചാടി ഇറങ്ങിക്കൊണ്ട് ആലക്കൽ വിശ്വനാഥൻ ചോദിച്ചു
“ഇല്ല സാറേ…നേരത്തിനു തന്നെയാ വന്നത്…”
തോളിൽ കിടന്ന തോർത്തു എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു ആ വലിയ വീടിന്റെ പുറം പണികളും മറ്റും നോക്കി നടത്തുന്ന സേവ്യർ എന്ന അറുപതിനോളം പ്രായം പോന്ന സാധു പറഞ്ഞു
“അല്ലെടോ പിള്ളേര് പറഞ്ഞു വില്ലൻ കൊറച്ചു ലേറ്റ് ആണെന്ന്…”
ചിരിച്ചു കൊണ്ട് വിശ്വനാഥൻ അയാളുടെ തോളത്തു കൈ ഇട്ടുകൊണ്ട് നടന്നു
“അങ്ങനെ ഒന്നുമില്ല സാറെ…ഇന്നലെ വരാന്നു പറഞ്ഞിട്ട് കാണാഞ്ഞത് കൊണ്ട് പിള്ളേരു പറഞ്ഞതാവും…”
“അത് എനിക്കറിയാടോ…പിള്ളേർ അല്ലെ എന്നാലും എനിക്കിട്ട പേരു കൊള്ളാം…വില്ലൻ….ഹഹഹ…”
ഉറക്കെ ചിരിച്ചുകൊണ്ടയാൾ വലിയ വാതിൽ കടന്നകത്തേക്ക് കയറി…വലിയൊരു ബാസ്കറ്റ് ബോൾ ഗ്രൗണ്ടിനു സമമായ ആ ഹാളിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു…അധികവും പ്രായം ചെന്നവർ ആണ്…ഇവരെല്ലാം ആ വീട്ടിൽ തന്നെ കഴിയുന്നവർ ആണ്
ആലിക്കൽ എന്നത് ഒരു കൂട്ട് കുടുംബം ആയിരുന്നു…അതിൽ തലമൂത്ത ശേഖരനും നാരായണിക്കും ഉണ്ടായ രണ്ട് ആൺമക്കളിൽ ഇളയവൻ ആണ് വിശ്വനാഥൻ…അയാൾക്ക് മൂത്തത് ഹരി കൃഷ്ണൻ..വർഷങ്ങൾക്ക് മുൻപ് നടന്നൊരു അപകടത്തിൽ ഭാര്യയെയും മകളും നഷ്ടമായ അയാൾ സംസാരിക്കാൻ പോലുമാവാത്ത അവസ്ഥയിൽ കിടപ്പാണ്….