ഏകദേശം മുപ്പത് പ്രോജക്റ്റ് ഉണ്ടായിരുന്നത് കൊണ്ട് ഒരാഴ്ച തികയില്ല എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് വരുന്ന ശനിയും ഞായറും പോലും എനിക്ക് ഒഴിവ് കിട്ടില്ലെന്ന് മനസ്സിലായി.
അങ്ങനെ വെള്ളിയാഴ്ച അഞ്ചനയെ ഓഫീസിൽ വിട്ടിട്ട് ഞാനും മറിയയും മീറ്റിംഗിന് വേണ്ടി ഇറങ്ങി.
ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം മറിയയെ എന്റെ വണ്ടിയില്‍ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.
“മറിയ എന്റെ വണ്ടിയില്‍ വന്നോളൂ..” ഞാൻ പറഞ്ഞതും ആശ്ചര്യത്തോടെ അവള്‍ നോക്കി. നല്ല സന്തോഷവും മുഖത്ത് കണ്ടു.
ഞങ്ങൾ വണ്ടിയില്‍ പോകുമ്പോൾ മറിയ എന്നെ തന്നെ ഇടക്കിടയ്ക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തൊക്കെയോ കാര്യങ്ങൾ ചോദിക്കാൻ ഉള്ളത് പോലെ.
“വിക്രം, പേഴ്സണല്‍ കാര്യങ്ങളൊന്നും നമ്മൾ സംസാരിക്കാതെ ഒരു മാസത്തിന് മുകളിലായി. ഇനിയും ഇങ്ങനെ ഇരിക്കാനാണോ നിന്റെ തീരുമാനം?” സങ്കടം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്റെ പേർസണൽ കാര്യങ്ങൾ ഒന്നും ഞാൻ നിന്നോട് പറയുന്നില്ല എന്നത് ശരിതന്നെ. പക്ഷേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അഞ്ചന നിന്നോട് ഷെയർ ചെയ്യുന്ന കാര്യം അഞ്ചന തന്നെ എന്നും എന്നോട് പറയാറുണ്ട്. എന്റെയും സമ്മതത്തോടെ തന്നെയാണ് അവള്‍ നിന്നോട് പറയുന്നതും. അതുകൊണ്ട് എനിക്കൊന്നും നിന്നോട് പറയാൻ ഇല്ലായിരുന്നു.”
“നി ഞങ്ങളെയൊക്കെ വിട്ട് പോകുകയാണ്. എന്നിട്ടും ഈ അവസാന സമയത്തെങ്കിലും എന്നോട് പഴയപോലെ ഇരുന്നൂടേ?” അവള്‍ വിഷമത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു.
“എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ലടി. നിന്നോട് പിണക്കവും ഇല്ല. നി ഇപ്പോഴും എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയാ.” എന്നും പറഞ്ഞ് അവളുടെ കവിളിൽ നോവിക്കാതെ ഒരു നുള്ള് കൊടുത്തു.
ഉടനെ ഞാൻ നുള്ളിയ കവിളിൽ തഴുകി കൊണ്ട് അവള്‍ സന്തോഷത്തോടെ ചിരിച്ചു. വണ്ടിയുടെ ഓട്ടോമാറ്റിക് ഗിയറില്‍ വച്ചിരുന്ന എന്റെ വലത് കൈ എടുത്ത് അവൾ ചുംബിച്ചിട്ട് അവള്‍ എന്റെ കൈയിനെ കുറച് സമയം പിടിച്ചിരുന്നു.
കുറെ കഴിഞ്ഞ് അവൾ എന്റെ കൈയിനെ വിട്ടു.
“നി അവള്‍ക്ക് കൊടുക്കുന്ന സ്നേഹം കണ്ടിട്ട് എനിക്ക് ശെരിക്കും അസൂയ തോന്നുന്നടാ….!” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഓഹോ… നിനക്ക് എന്നെ കെട്ടണം എന്നുണ്ടോ?” തമാശയ്ക്ക് ഞാൻ ചോദിച്ചതും അവളുടെ ചുണ്ടില്‍ ഒരു കള്ളച്ചിരി തെളിഞ്ഞു.