അഞ്ചന ചേച്ചി 6 [Cyril] [Climax]

Posted by

Anjana Chechi Part 6

[ Author : Cyril ] [ Previous Part ] [ www.kkstories.com ]


 

അവസാനം ഒരു ചിന്തയും ഇല്ലാതെ ഞാൻ പിന്നെയും ഉറങ്ങി.

“വിക്രം..!!” പേടിച്ച് പോയ മറിയയുടെ അലര്‍ച്ച എവിടെനിന്നോ കേട്ടതു പോലെ തോന്നി.

“ദൈവമേ…! എന്റെ വിക്രം….!! എന്ത് അവിവേകമാ നി കാണിച്ചത്!?” അഞ്ചനയുടെ ഹൃദയം പൊട്ടിയുള്ള വിളിയും ദൂരെ എവിടെനിന്നോ കേട്ടതായി തോന്നി.

പിന്നേം പിന്നെയും അഞ്ചനയും മറിയയുടെയും നിലവിളി കേട്ടപ്പോൾ ആണ് എന്റെ തലച്ചോറ്‌ ഉണർന്നത്.. പക്ഷേ എന്റെ കണ്ണുകളെ തുറക്കാന്‍ കഴിഞ്ഞില്ല. ഒന്ന് അനങ്ങിയപ്പോ ദേഹത്ത് അങ്ങിങ്ങായി ചില്ലുകള്‍ പോറി നീറ്റലുണ്ടാക്കി. ഞാൻ മൂളി കൊണ്ട്‌ എഴുനേൽക്കാൻ ശ്രമിച്ചു.

ഉടനെ കരഞ്ഞ് ഒച്ചപ്പാട് ഉണ്ടാക്കി കൊണ്ട്‌ നാല് കൈകൾ എന്നെ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചതും അതൊക്കെ തട്ടി മാറ്റിക്കൊണ്ട് എന്റെ കണ്ണുകളെ ഞാൻ പതിയെ തുറന്നു നോക്കി.

ഹാളാകെ ചിതറി കിടന്ന അവശിഷ്ടങ്ങള്‍ക്ക് മീതേയായിരുന്നു ഞാൻ വീണു കിടന്നിരുന്നത്. അതുകാരണം എന്റെ ശരീരത്തിൽ ഒരുപാട്‌ ചെറിയച്ചെറിയ മുറിവുകള്‍ ഏറ്റിരുന്നു. ചെറിയ മുറിവുകള്‍ ആണെങ്കിലും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുറിഞ്ഞിരുന്നത് കൊണ്ട്‌ രക്തത്തില്‍ കുളിച്ചത് പോലെ ദേഹമാകെ രക്തം പടര്‍ന്നിരുന്നു.

“എന്താ പറ്റിയത്, വിക്രം…?” മറിയ പിന്നെയും പേടിച്ചലറി. “എന്താണ് നി കാണിച്ചത്..?” അവള്‍ കരഞ്ഞു വിളിച്ചു.

“എന്തിനാ നീ ഇങ്ങനെയൊക്കെ ചെയ്തത്?”അഞ്ചന ചോദിച്ചു. “ഇവന്‍റെ ദേഹത്തൊകെ വെറും രക്തമാണല്ലോ എന്റെ ദൈവമേ..!” അഞ്ചന കരഞ്ഞു വിളിച്ചു. “എല്ലാം എന്റെ തെറ്റ്… നിന്നെ വിട്ടിട്ട് പോയത് ഞാൻ ചെയ്ത കുറ്റം…!!” അഞ്ചന ഓരോന്നും പറഞ്ഞ്‌ ഏങ്ങിയേങ്ങി കരഞ്ഞു.

“ഇപ്പോൾ നിനക്ക് സന്തോഷമായോ, മറിയ?!” അഞ്ചന അലറി. “അവനോട് വെറുപ്പ് കാണിച്ചാല്‍.. അവനെ ഒഴിവാക്കി നടന്നാല്‍.. അവന്‍ എന്നില്‍നിന്നും പിന്തിരിയുമെന്ന് പറഞ്ഞ്‌ നീയല്ലേ എന്നെ നിര്‍ബന്ധിച്ചത്…? ഇപ്പൊ അവനെ ഈ അവസ്ഥയില്‍ ആക്കിയപ്പോ നിനക്ക് തൃപ്തിയായില്ലേ..?” കടുത്ത കോപത്തോടെ അഞ്ചന പിന്നെയും അലറി.

Leave a Reply

Your email address will not be published. Required fields are marked *