അഞ്ചന ചേച്ചി 6 [Cyril] [Climax]

Posted by

ഞാൻ വേഗം യാസ്മിനെ കണ്ട് ക്ഷമ ചോദിച്ചു.

“സാരമില്ല സർ, നിങ്ങൾ എന്തോ ടെൻഷനിൽ ആണെന്ന് മനസ്സിലായി.” അവള്‍ പുഞ്ചിരിച്ചു.

അതുകഴിഞ്ഞ്‌ ഞാൻ മറിയയെ കണ്ട് അവളോടും ക്ഷമ ചോദിച്ചു.

“സോറി മറിയ, നിങ്ങൾ എന്റെ റൂമിൽ വന്നിട്ട് എന്തൊക്കെയോ പറഞ്ഞു. പക്ഷേ മറ്റ് ചില ടെൻഷനിൽ ആയിരുന്നത് കൊണ്ട്‌ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.”

അവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചു. പക്ഷേ അവളുടെ നോട്ടം മുഴുവനും എന്റെ മുറിഞ്ഞ കൈയിൽ ആയിരുന്നു.

“സർ, ആ മുറിവ് ഞാൻ മരുന്ന് വച്ച് കെട്ടി തരാം. ഒന്ന് വെയിറ്റ് ചെയ്യൂ. ഫസ്റ്റ്-എയ്ഡ് ബോക്സ് ഞാൻ എടുത്തുകൊണ്ട് വരാം.”

“വേണ്ട മറിയ. ഞാൻ ചിലരെ ദ്രോഹിച്ചതിനുള്ള ശിക്ഷയായി കരുതിക്കോളാം. ഈ മുറിവ് തനിയെ പൊറുത്തോട്ടെ.” അങ്ങനെ പറഞ്ഞതും സങ്കടത്തോടെ അവളെന്നെ നോക്കി. ഞാൻ വേഗം എന്റെ ഓഫീസ് റൂമിലേക്ക് ചെന്നു.

വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്ക് പുതിയ ഒരു മൊബൈൽ ഞാൻ വാങ്ങി.

ഫ്ലാറ്റിന് മുന്നില്‍ എത്തിയപ്പോ അപ്പുറത്ത് വഴക്ക് കൂടുന്ന ശബ്ദം ഒന്നും കേട്ടില്ല. എന്റെ വീട്ടില്‍ കേറിയ പാടെ മൊബൈലില്‍ വേണ്ടതെല്ലാം ഡവുൺലോഡ് ചെയ്തിട്ട് എല്ലാം സെറ്റ് ചെയ്തു. ആദ്യം വീട്ടില്‍ തന്നെ വിളിച്ച് എല്ലാവരോടും സംസാരിച്ചു.

‘പിന്നേ അമ്മ! കമ്പനിയുടെ ഒരു ബ്രാഞ്ച് കുവൈറ്റിൽ തുടങ്ങാൻ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. അതിന്‍റെ കാര്യങ്ങളും ഞാൻ അറേഞ്ച് ചെയ്തു കഴിഞ്ഞു. ഒന്നര മാസത്തിൽ അതിനെ തുടങ്ങുകയും വേണം. അതുകൊണ്ട്‌ ഇവിടത്തെ കാര്യങ്ങളെ നോക്കാൻ രാകേഷോ നെഷിധയോ വേണം.’

പെട്ടെന്നുള്ള എന്റെ ഈ വലിയ തീരുമാനത്തെ കേട്ട് അമ്മ അന്ധാളിച്ചു നില്‍ക്കുന്നത് കണ്ടു ഞാൻ ചിരിച്ചു.

‘ഇത് അച്ഛൻ തുടങ്ങിയ ബിസിനസ്സ് ആണ്‌. പക്ഷേ എനിക്ക് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി മുന്നോട്ട് വരണം എന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. അമ്മ എതിര്‌ പറയരുത്.’ ഞാൻ അപേക്ഷിച്ചു.

‘ഞാൻ എതിരൊന്നും പറയില്ല മോനെ. പക്ഷേ അവര്‍ക്ക് ഒരു കാര്യവും അറിയില്ലല്ലോ! പിന്നെ അവർ എങ്ങനെ അതൊക്കെ നോക്കി നടത്തും.’ അമ്മ ആശങ്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *