ബാത്റൂം കതവിൽ തന്നെ അവൾ തിരികെ വരുന്നതും നോക്കി ഞാൻ കിടന്നു. ഒടുവില്‍ ഒരു റോസ് നിറത്തിലുള്ള ഗവുൺ ഇട്ടു കൊണ്ട് അവള്‍ ഇറങ്ങി വന്നു.
അവള്‍ക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു… അതിന് ഏത് ഡ്രസ് ആണ് അവള്‍ക്ക് ചേരാത്തത്?
അവളെ തന്നെ നോക്കിയിരുന്ന എന്നെ കണ്ടതും അവൾക്കെന്തോ നാണം തോന്നി.
“കൊള്ളാമോ..?” ഗവുണിന്റെ രണ്ട് സൈഡും രണ്ട് വശത്തേക്കും വലിച്ചു പിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കാണിച്ചു കൊണ്ടാണ് അവള്‍ ചോദിച്ചത്.
അത് കണ്ടതും ഞങ്ങളുടെ ആദ്യത്തെ ദിവസത്തെ ആണ് ഓര്‍മ വന്നത്. അന്നും ഇതുപോലെ അവള്‍ കാണിച്ചപ്പോ എനിക്ക് വല്ലാത്ത സ്നേഹം തോന്നിയിരുന്നു. അപ്പോൾ എന്നെയും അറിയാതെ എന്റെ മനസ്സിലുള്ളത് മുഴുവനും ഞാൻ പറയുകയും ചെയ്തു.
ഒരു നെടുവീര്‍പ്പോടെ അവളെ തന്നെ ഇമ വെട്ടാതെ ഞാൻ നോക്കിയിരുന്നു.
പെട്ടന്ന് അവള്‍ ചിരിച്ചു.
“സത്യം പറ മോനു.. അന്നത്തെ ദിവസത്തെ കുറിച്ചല്ലേ ഇപ്പോൾ നീ ചിന്തിച്ചത്?”
“ശരിയാണ്. അന്നത്തെ ദിവസത്തെയാണ് ഞാൻ ഓര്‍ത്തത്. ഏത് ഡ്രസ്സിലും നി ഒരു മാലാഖയാണ്. ഡ്രെസ്സ് ഇല്ലെങ്കില്‍ പോലും നി മാലാഖ തന്നെയാ.” എന്റെ തോന്ന്യാസം ഞാൻ പറഞ്ഞു.
അവള്‍ നാണത്തോടെ ചിരിച്ചു.
ഞാൻ എന്റെ കൈകളെ വിരിച്ച് അവള്‍ക്കു നേരെ നീട്ടിയതും, എന്റെ മാലാഖ ഓടി വന്ന് എന്റെ മുകളില്‍ വീണ് കെട്ടിപിടിച്ചു കിടന്നു. സന്തോഷം കൊണ്ട് അവളുടെ മുഖം പ്രകാശിതമായിരുന്നു.
ഉടനെ സന്തോഷവും ആശ്വാസവും എല്ലാം എന്റെ മനസ്സിനെയും മൂടി.
പരസ്പ്പരം തഴുകി കൊണ്ട് ഞങ്ങൾ അതുപോലെ കിടന്നു.
എപ്പോഴോ ഞങ്ങൾ ഉറങ്ങിപ്പോയി…….. അതേ ദുഃസ്വപ്‌നവും കണ്ടു കൊണ്ടായിരുന്നു എന്റെ ഉറക്കം. ****************
രാവിലെ ആറ് മണിക്ക് അഞ്ചനയുടെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഉണര്‍ന്നത്.
“പ്രഷോബ് ചേട്ടൻ..!” എന്നും പറഞ്ഞ് അവള്‍ കോൾ എടുത്തതും ഞാൻ എണീറ്റ് ബാത്റൂമിലേക്ക് നടന്നു.
കുളിയൊക്കെ കഴിഞ്ഞ് ടവൽ മാത്രം ഉടുത്ത് കൊണ്ട് പുറത്തേക്ക് വന്നപ്പോ അവളെ കണ്ടില്ല.
കുറെ നേരം എസിക്ക് മുന്നില്‍ നിന്നിട്ട് അവളുടെ റൂമിൽ കേറി നോക്കി.