തിരികെ വന്നപ്പോ ഒരു പ്ലേറ്റിൽ മാത്രം വിളമ്പി വച്ചിട്ട് എന്നെയും കാത്ത് അവള്‍ ഇരിക്കുകയായിരുന്നു.
ഞാൻ അടുത്ത് ചെന്ന് സംശയത്തോടെ നിന്നു.
“എന്റെ കുഞ്ഞ് വാവ ഇരിക്ക്.. ഞാൻ വാരി തരാം. ആ കൈ കൊണ്ട് ചപ്പാത്തി പിച്ചെടുക്കാൻ പ്രയാസമായിരിക്കും.” ചെറു ചിരിയോടെ അവള്‍ പറഞ്ഞെങ്കിലും ആ മുഖത്ത് സങ്കടം ഉണ്ടായിരുന്നു.
“ഈ വാവ എന്റെ ഈ ചേച്ചിട മടിയില്‍ ആണോ ഇരിക്കേണ്ടത്?” കുസൃതിയോടെ കൊഞ്ചി കൊണ്ട് ചോദിച്ചതും അവള്‍ പൊട്ടിച്ചിരിച്ചു.
അവളുടെ കണ്ണുകളില്‍ വാത്സല്യം നിറഞ്ഞു കവിഞ്ഞു. ഉള്ളില്‍ സ്നേഹം നിറഞ്ഞു തുളുമ്പിയത് പോലെ അവള്‍ടെ മുഖം പ്രകാശിച്ചു.
പെട്ടന്ന് അവളെന്നെ പിടിച്ചു വലിച്ചു, അവളുടെ രണ്ട് തുടകൾക്ക് ഇടയിലേക്ക്. എന്നിട്ട് എന്നെ വലിച്ചു താഴ്ത്തി അവളുടെ തുടയിൽ ഇരുത്തിച്ചു. ഞാനും ഒരു വശം തിരിഞ്ഞ് അവളുടെ തുടയിൽ പെട്ടന്ന് ഇരുന്നു പോയി.
“എഡി ചക്കരെ, നിന്റെ കാല്‍ വേദനിക്കും.” ഞാൻ ആശങ്കയോടെ പറഞ്ഞു.
“വേദനിച്ചാൽ ഞാൻ സഹിച്ചോളാം.” വാത്സല്യപൂർവ്വം അവള്‍ മൊഴിഞ്ഞു.
ഞാൻ ഉടനെ അവളുടെ കഴുത്തില്‍ എന്റെ കൈകൾ ചുറ്റി അവളെ കെട്ടിപിടിച്ചു. ഉടനെ അവളും എന്റെ ഇടുപ്പിനെ കെട്ടിപിടിച്ചിരുന്നു.
അങ്ങനെ ഇരിക്കാൻ എന്തോ ഒരു സുഖം പോലെ. മനസ്സിന് ഒരു ആശ്വാസം… ഉള്ളില്‍ സ്നേഹവും സന്തോഷവും നുരഞ്ഞ് വര്‍ധിച്ചു. ഞാൻ സുരക്ഷിതനാണെന്ന ചിന്തയും നിറഞ്ഞു.
വെറുതേയല്ല സ്ത്രീകൾ ഇങ്ങനെ ഇരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. കുറെ കഴിഞ്ഞ് അവളുടെ കവിളിൽ ഉമ്മ കൊടുത്തിട്ട് ഞാൻ എഴുനേറ്റതും എന്റെ അഞ്ചനയുടെ മുഖം മങ്ങി.
“എന്റെ മോള് എനിക്ക് വേഗം വാരി തന്നെ… എനിക്ക് വിശക്കുന്നു.” ഞാൻ പറഞ്ഞതും ആ മുഖം പിന്നെയും പ്രകാശിച്ചു.
അങ്ങനെ എനിക്കും വാരി തന്ന് ഒപ്പം അവളും കഴിച്ചു. അങ്ങനെ കഴിക്കാൻ ഒരു തൃപ്തി ഉണ്ടായിരുന്നു.
അവസാനം കഴിച്ചതിനു ശേഷം ഞാൻ പിന്നെയും കിടന്നു. അഞ്ചന എല്ലാം കൊണ്ട് വച്ചിട്ട് റൂമിലേക്ക് വന്നു. വന്നപ്പോൾ കൈയിൽ ഒരു നൈറ്റ് ഡ്രെസ്സും ഉണ്ടായിരുന്നു.
“ഞാൻ കുളിച്ചിട്ട് വരാം..” അതും പറഞ്ഞ് എന്റെ ബാത്റൂമിൽ തന്നെ അവള്‍ കേറി. അവള്‍ കതവിനെ പൂട്ടാതെ വെറുതെ ചാരി ഇട്ടിട്ടാണ് കുളിച്ചത്.