അവള്‍ പറഞ്ഞതിനെ വിശ്വസിക്കാൻ കഴിയാതെ അവളുടെ മുഖത്തെ മെല്ലെ പൊക്കി പിടിച്ചുകൊണ്ട് ആ കണ്ണുകളിലേക്ക് ഞാൻ നോക്കി.
പക്ഷേ എന്റെ കൈ പിടിച്ചു മാറ്റീട്ട് അവൾ പിന്നെയും എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു വച്ചിട്ട് പറഞ്ഞു,
“ഞാൻ കൂടെ കിടക്കാത്തതിന്റെ പേരിലും മറ്റൊരു വഴക്ക് കൂടി ദിവസവും നടന്നിരുന്നു.”
ഞാൻ അന്തിച്ചിരുന്ന് പോയി.
“അയാള്‍ക്ക് വഴങ്ങി കൊടുക്കാത്തതിന് എന്താ കാരണം.?” മനസ്സിൽ സന്തോഷിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഞാൻ വന്നിറങ്ങിയ അന്നു തന്നെ കുടിച്ച് ബോധമില്ലാതെ ഇരുപതോളം പെണ്ണുങ്ങളെ കളിച്ച കഥയാണ് എന്നോട് പറഞ്ഞത്. അതോടെ ഞാൻ അയാളെ വെറുത്തു. പിന്നീട് നിന്റെ ഇഷ്ട്ടം എന്നോട് പറഞ്ഞത് തൊട്ടേ എന്റെ മനസ്സ് കലങ്ങി പോയിരുന്നു. പക്ഷേ പണ്ടേ നമ്മൾ ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങിയിരുന്ന ഏതോ സമയത്ത് നിന്നെ ഞാൻ സ്നേഹിച്ച് തുടങ്ങിയിരുന്നു എന്നൊരു സംശയവും എനിക്കുണ്ട്.. പക്ഷേ ഒന്നും എനിക്കറിയില്ല. അങ്ങനെ അതെല്ലാം കാരണങ്ങൾ കൊണ്ടാവും ചേട്ടന്റെ കൂടെ കിടക്കാന്‍ തോന്നാത്തത്.”
“പിന്നേ എന്തുകൊണ്ട് അയാളെ നേരത്തെ വേണ്ടെന്ന് വച്ചില്ല?” ഞാൻ കുറ്റപ്പെടുത്തി.
“കളയാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എല്ലാത്തിനും ഭയമായിരുന്നു. പുറമെ നിന്നുകൊണ്ട് ആര്‍ക്കും എന്തും വ്യാഖ്യാനിക്കാൻ കഴിയും. പക്ഷേ എന്റെ അവസ്ഥയെ മനസ്സിലാക്കണമെങ്കിൽ, എന്റെ സ്ഥാനത്ത് തന്നെ ഉണ്ടാവണം.” ഒരു നെടുവീര്‍പ്പോടെ അവള്‍ പറഞ്ഞു.
അതോടെ ഭാരിച്ച മനസ്സോടെ അവളെ ഞാൻ കെട്ടിപിടിച്ചു കൊണ്ട് മിണ്ടാതെ ഇരുന്നു. അവള്‍ പറഞ്ഞത് ശെരിയാണ്.. അവളുടെ അവസ്ഥ മനസ്സിലാക്കാതെ എന്റെ കാര്യത്തിന് വേണ്ടി ഞാൻ അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.
“എഡി കുരുങ്ങി..?” “എന്തടാ കുരങ്ങ..? “ഒരിക്കലും ഇതുപോലെ ആത്മഹത്യ ചെയ്യാനൊന്നും നി ശ്രമിക്കരുത്, കേട്ടല്ലോ?” അവളെ മുറുകെ പിടിച്ചുകൊണ്ട് പേടിയോടെ ഞാൻ പറഞ്ഞു.
“സോറിടാ മോനു….! അന്നേരം എനിക്കെല്ലാം നഷ്ട്ടപ്പെട്ടെന്ന് ഞാൻ വിശ്വസിച്ചു. നീയില്ലാതെ ഞാൻ ഒരു ഭ്രാന്തിയായി തീരുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ ജീവിതത്തിൽ നി ഇല്ലാത്ത സാഹചര്യത്തെ ചിന്തിച്ചു നോക്കാന്‍ പോലും എനിക്ക് ഭയം തോന്നി.” അവള്‍ ചെറിയൊരു വിറയലോടെ പറഞ്ഞു. “എപ്പോഴും എന്റെ ജീവിതത്തിൽ നി ഉണ്ടാവുമെങ്കിൽ ഞാൻ അങ്ങനെ ഒന്നും ശ്രമിക്കില്ല.” അവൾ സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.