അയാള്‍ അഗാധമായ ഉറക്കത്തിലേക്ക് ആണ്ടിറങ്ങിയിരുന്നു.
വിശ്രാന്തി നിറഞ്ഞ ഉറക്കം.
വസ്ത്രങ്ങള്‍ ധരിച്ചതിന് ശേഷം ജാനകി മൊബൈല്‍ എടുത്തു.
ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യനു ഡയല്‍ ചെയ്തു.
“ഹലോ ഡോക്റ്റര്‍,”
അല്‍പ്പ സമയത്തേക്ക് മറുതലക്കല്‍ നിന്ന്‍ പ്രതികരണമൊന്നുമുണ്ടായില്ല.
“ഹലോ ഡോക്റ്റര്‍ ജോയല്‍,”
അവള്‍ നിരാശയോടെ വീണ്ടും വിളിച്ചു.
“ആരാ ഇത് ജാനകിയാണോ?”
ജാനകിക്ക് അനല്‍പ്പമായ സന്തോഷം തോന്നി.
ഡോക്റ്ററെ ലൈനില്‍ കിട്ടിയിരുക്കുന്നു!
“ഹാ..അതെ ..അതെ ഡോക്റ്റര്‍…ഞാനാ ജാനകി…”
അത്യാവേശത്തോടെ അവള്‍ ഉച്ചത്തില്‍ പറഞ്ഞു.
“എന്താടോ? എന്തായി അവിടുത്തെ കാര്യങ്ങള്‍?”
“ഡോക്റ്റര്‍ പറഞ്ഞപോലെ ചെയ്തു. ഡോക്റ്റര്‍ തന്ന ടാബ് ആദ്യം കൊടുത്താരുന്നു…അതുകൊണ്ട് ഇപ്പം നല്ല ഒറക്കവാ….”
“ഗുഡ്…”
ഡോക്റ്ററുടെ ഉത്സാഹമുള്ള ശബ്ദം അവള്‍ കേട്ടു.
“കക്ഷീടെ സാമാനത്തീന്ന് വെള്ളം പോയോ?”
തുറന്നുള്ള അയാളുടെ ചോദ്യം അവളെ അപ്പോള്‍ അസ്വസ്തമാക്കിയില്ല.
“ഹാങ്ങ് ..ഡോക്റ്റര്‍…പോയി..ഒത്തിരി..ഡോക്റ്റര്‍ പറഞ്ഞ പോലെ ഒത്തിരി പോയി…”
തുറന്നുള്ള തന്‍റെ സംസാരത്തില്‍ ജാനകിക്കും അസ്വാസ്ഥ്യം തോന്നിയില്ല.
“ഹഹഹ….”
ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യന്‍റെ ഉച്ചത്തിലുള്ള ചിരി അവള്‍ കേട്ടു.
“അപ്പോള്‍ എഴുപത് ശതമാനം സക്സ്സസ് അല്ലേ?”
അയാള്‍ ചോദിച്ചു.
“എഴുപത് ശതമാനമോ?”
ജാനകിയില്‍ വീണ്ടും നിരാശ തിരികെയെത്തി.
“എടീ മണ്ടീ..ഞാന്‍ ഫുള്‍ പ്ലാനും പറഞ്ഞതല്ലേ…അതനുസരിച്ച് ഒരു വര്‍ക്ക് കൂടി ബാക്കിയില്ലേ…അത് എങ്ങനെ ചെയ്യണന്നും ഞാന്‍ പറഞ്ഞിട്ടില്ലേ…”
“ഓ…സോറി..ഞാന്‍ പെട്ടെന്ന് അത്…”
അവള്‍ക്ക് കുറ്റബോധം തോന്നി.
“എന്നാ പേടിയൊണ്ടോ നെനക്ക്?”
അയാളുടെ ഗാംഭീര്യമുള്ള സ്വരം അവള്‍ കേട്ടു.
“ഇല്ല,”
അവള്‍ പറഞ്ഞു.
“പറഞ്ഞ കാര്യങ്ങള്‍ ശരിക്ക് ഓര്‍ക്കുന്നുണ്ടോ? ഇല്ലേല്‍ ഒന്നുംകൊടെ പറയാം. പറയട്ടെ?”
“വേണ്ട ഡോക്റ്റര്‍. എനിക്ക് ശരിക്ക് ഓര്‍മ്മയുണ്ട്…”
“ഗുഡ്…!”