ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]

Posted by

റോബർട്ട് ലാങ്ഡണ് ഒന്നും മനസ്സിലായില്ല.
“അതേ…”
അയാൾ പറഞ്ഞു.
“എനിക്ക് സങ്കൽപ്പിക്കാൻ…വിശ്വസിക്കാൻ സാധിക്കുന്നില്ല…ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ?”
ഏജന്റ്റ് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“മിസ്റ്റർ ലാങ്ഡൺ…”
അയാൾ പറഞ്ഞു.
“നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുമോ നിങ്ങൾ വിശ്വസിക്കുമോ എനിക്കറിഞ്ഞുകൂടാ. എന്നാലും പറയാം. ഈ ഫോട്ടോയിൽ കാണുന്നത്…അതായത് സോണിയർ മരിച്ചു കിടക്കുന്ന രീതിയും ബോഡിയ്ക്ക് ചുറ്റുമുള്ള ഈ വിചിത്ര ചിഹ്നങ്ങളും അടയാളങ്ങളും എഴുത്തുകളും ഡിസൈനുകളും സോണിയർ സ്വയം ചെയ്തതാണ്…മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ….”
റോബർട്ട് ലാങ്ഡൺ ആ വാക്കുകൾക്ക് മുമ്പിൽ നിശ്ചലം നിന്നു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *