ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]

Posted by

ഡി സി പി ജെയുടെ ഔദ്യോഗിക നീല യൂണിഫോമിലാണ്.
“മേ ഐ കമിൻ?”
ഏജന്റ് കോളറ്റ് ചോദിച്ചു.
റോബർട്ട് ലാങ്ങ്ഡൻ ഒരു നിമിഷം സംശയിച്ചു.
“കാര്യമെന്താണ്?”
“ഞങ്ങളുടെ ക്യാപ്റ്റന് താങ്കളെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രധാനപ്പെട്ട ഒരു കേസിന് വിദഗ്ധാഭിപ്രായം വേണം,”
“ഈ പാതിരാത്രീലോ?”
റോബർട്ട് ലാങ്ങ്ഡൻ നീരസത്തോടെ പറഞ്ഞു, “കൊള്ളാം!”
“ലൂവ്ര് മ്യൂസിയത്തിലെ ക്യൂറേറ്റർ ജാക്വിസ് സോണിയറെ കാണുവാൻ നിങ്ങൾ തീരുമാനിച്ചില്ലായിരുന്നോ?”
റോബർട്ട് ലാങ്ങ്ഡൻ വീണ്ടും അസ്വസ്ഥനായി.
ഇന്നത്തെ പ്രസംഗത്തിന് ശേഷം ബഹുമാന്യനായ ജാക്വിസ് സോണിയറുമായി ഒരു കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നതാണ്.
പക്ഷെ സോണിയർ എത്തിച്ചേരുകയുണ്ടായില്ല.
“അതെ അങ്ങനെ ഒരു കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നതാണ്. പക്ഷെ നിങ്ങൾക്ക് അത് എങ്ങനെ അതറിയാം?”
“സോണിയറുടെ ഡയറിയിൽ നിങ്ങളുടെ പേര് കണ്ടു. കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്ന കാര്യവും,”
റോബർട്ട് ലാങ്ങ്ഡൻ സംശയത്തോടെ ഏജന്റ്റിനെ നോക്കി.
“എന്തെങ്കിലുംകുഴപ്പം?”
ഏജന്റ്റ് ജെറോം കോളറ്റ് കതകിന്റെ വിടവിലൂടെ ഒരു ഫോട്ടോ ഗ്രാഫ് റോബർട്ട് ലാങ്ങ്ഡണെ കാണിച്ചു.
തന്റെ രക്തം മരച്ചു കട്ടപിടിക്കുന്ന അനുഭവമുണ്ടായി റോബർട്ട് ലാങ്ങ്ഡണ്‌ അപ്പോൾ.
താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു കാഴ്ച.
പൂർണ്ണ നഗ്‌നനായി ജാക്വിസ് സോണിയർ മരിച്ചു കിടക്കുന്നു!
മൃതദേഹത്തിന് ചുറ്റും അസാധാരണമായ ഡിസൈനുകൾ!
“ഒരുമണിക്കൂറായില്ല ഡി സി പി ജെ ഈ ഫോട്ടോയുമെടുത്തിട്ട്. ലൂവ്രിന്റെ ഉള്ളിൽ. ഗ്രാൻഡ് ഗ്യാലറിയിൽ…”
ആദ്യത്തെ ഷോക്കും മരവിപ്പും മാറിക്കഴിഞ്ഞപ്പോൾ താൻ കോപം കൊണ്ട് വിറയ്ക്കുന്നത് റോബർട്ട് ലാങ്ങ്ഡൻ അറിഞ്ഞു.
“കുറ്റവാളിയെ കണ്ടെത്താൻ താങ്കൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റും. താങ്കളേക്കാൾ വലിയ ഒരു സിംബോളജിസ്റ്റ് ലോകത്തില്ല. പിന്നെ താങ്കൾ ഇന്ന് സോണിയറെ കാണാൻ തീരുമാനിച്ചിരുന്നതുമാണ്.”
പെട്ടെന്ന് തന്റെ ദേഷ്യം ഭയമായി മാറുന്നത് റോബർട്ട് ലാങ്ങ്ഡൻ അറിഞ്ഞു.
“മൃതദേഹത്തിന് ചുറ്റും കുറെ ചിഹ്നങ്ങൾ ഉണ്ട്. റോബർട്ട് ലാങ്ഡൺ സ്വരത്തിലെ ഭയം മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ട്, ഫോട്ടോയിൽ നിന്ന് കണ്ണുകൾ മാറ്റാതെ പറഞ്ഞു.
“….മാത്രമല്ല ബോഡി കിടക്കുന്ന രീതി…”
“അതെ..”
ഏജന്റ്റ് കോളറ്റ് ശരിവെച്ചു.
“..ബോഡി കിടക്കുന്ന രീതിയാണ് ഏറ്റവും വിചിത്രം…ഇങ്ങനെയൊരു കാഴ്ച്ച ആദ്യമാണ്. സാധാരണക്കാർക്ക് മാത്രമല്ല ഒരുപാട് മൃതദേഹങ്ങൾ കണ്ടിട്ടുള്ള ജുഡീഷ്യൽ പോലീസിനും ,”
ഭാഗികമായേ റോബർട്ട് ലാങ്ഡൺ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ടുള്ളൂ. ജാക്വിസ് സോണിയർ കൊല്ലപ്പെട്ടു എന്ന വാർത്ത തന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ വാർത്തയായി അയാൾക്ക് തോന്നി. കലയെയും സംഗീതത്തെയും സംസ്ക്കാരത്തെയും സ്നേഹിക്കുന്ന, ലോകമാകമാനമുള്ളവർക്ക് ഏറ്റവും സുപരിചിതമായ പേരായിരുന്നു ജാക്വിസ് സോണിയർ. അദ്ദേഹം കൊല്ലപ്പെടുകയെന്നത്, അതും ഏറ്റവും വിചിത്രവും ഭയാനകവുമായ രീതിയിൽ……

Leave a Reply

Your email address will not be published. Required fields are marked *