പാടില്ല!
“ആരെ ഏൽപ്പിക്കും ആ മഹാ രഹസ്യം?”
അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു.
തനിക്ക് മുമ്പേ, മിനിട്ടുകൾക്ക് മുമ്പ്, കൊലചെയ്യപ്പെട്ട മൂവരെയും അദ്ദേഹം ഓർത്തു.
തങ്ങൾക്ക് മുമ്പ് ആ രഹസ്യം സൂക്ഷിച്ച തലമുറകളെയും അദ്ദേഹം ഓർത്തു.
തങ്ങളിൽ വിശ്വസ്തതയോടെ ഏൽപ്പിക്കപ്പെട്ട വിശുദ്ധ രഹസ്യം!
ആ ദീർഘശ്രുംഖലയിലെ അവസാനത്തെ കണ്ണി താനാണ്.
ലോകത്തിലെ ഏറ്റവും ശക്തിമത്തായ രഹസ്യം അവസാനത്തെ കണ്ണിയായ തന്റെ മനസ്സിലാണ് ഉള്ളത്.
വിറച്ചുകൊണ്ട്, മഹാ വേദനയിൽ അദ്ദേഹം നിവർന്ന് നിൽക്കാൻ ശ്രമിച്ചു.
“എന്താണ് ഒരു വഴി?”
ഇപ്പോൾ താൻ പാരീസിൽ, ലൂവർ മ്യൂസിയത്തിലെ ഗ്രാൻഡ് ഗ്യാലറിയിൽ. ആർക്ക് കൈമാറും ആ രഹസ്യം?
യെസ്!
ഒരാൾ!
ഒരാൾ മാത്രം!
ആ മഹാരഹസ്യത്തിന്റെ ജ്വലിക്കുന്ന പന്തം കൈമാറേണ്ടത് ഒരാളുടെ കൈകളിലേക്കാണ്!
ഗ്രാൻഡ് ഗ്യാലറിയിൽ ലോകപ്രശസ്ത ചിത്രങ്ങളിലെക്ക് അദ്ദേഹം നോക്കി.
അവ പഴയ സുഹൃത്തുക്കളെപ്പോലെ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അദ്ദേഹത്തിന് തോന്നി.
ശക്തി മുഴുവൻ സംഭരിക്കണം.
വേദന മറക്കണം.
ഒരുപാട് ചെയ്യാനുണ്ട്.
മരണം തന്നെ തേടിയെത്തുന്ന അടുത്ത പതിനഞ്ച് മിനിറ്റിനുള്ളിൽ.
ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha]
Posted by