“താനും കൂടെ അങ്ങ് ചത്തൊടുങ്ങിയാൽ ആ രഹസ്യം അറിയാവുന്ന ഭൂമിയിലെ ഏകവ്യക്തി ഞാൻ മാത്രമായിരിക്കും,”
സത്യം!
ഒരു നിമിഷം തന്റെ രക്തം മുഴുവനും ഉറഞ്ഞു കാട്ടിയാകുന്നപോലെയുള്ള ഒരു ഭയം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി.
ഇയാൾ ഇപ്പോൾ എന്റെ നേരെ വെടിയുതിർക്കും!
ഞാൻ മരിക്കും!
അപ്പോൾ ആ രഹസ്യം എന്നെന്നേക്കുമായി നഷ്ടപ്പെടും!
ഓ!
തോക്ക് ശബ്ദിച്ചു.
തന്റെ വയറിൽ സൂര്യന്റെ ചൂടുള്ള ഒരു ഗോളം തറഞ്ഞത് സോണിയർ അറിഞ്ഞു.
ചോരയും അന്തരാവയവങ്ങളും കത്തിക്കരിയുന്നതും.
അദ്ദേഹം മുമ്പോട്ടേയ്ക്ക് വീണു.
വേദനയ്‌ക്കെതിരെ പോരാടാൻ ശ്രമിച്ചു. മരണത്തിനെതിരെ അൽപ്പ നേരമെങ്കിലും.
വേദനയിൽ നിലത്ത് വീണ് ഉരുളുമ്പോഴും തനിക്ക് മരണവുമായെത്തിയവന്റെ നേരെ അദ്ദേഹം നോക്കാൻ ശ്രമിച്ചു.
ഇരുമ്പ് കവാടത്തിനപ്പുറത്ത്.
ഇപ്പോൾ അയാൾ തോക്ക് ചൂണ്ടുന്നത് തന്റെ ശിരസ്സിന് നേർക്കാണ് എന്ന് സോണിയർ കണ്ടു.
സോണിയർ കണ്ണുകളടച്ചു.
ഭയവും ഭീകരതയും തന്നെ ചൂഴുന്നത് അദ്ദേഹം അറിഞ്ഞു.
ട്രിഗർ വലിക്കുന്ന ശബ്ദം വീണ്ടും പ്രതിധ്വനിച്ചു.
ക്യൂറേറ്ററുടെ കണ്ണുകൾ പുറത്തേക്ക്തള്ളി.
കൊലപാതകി തോക്കിലേക്ക് നോക്കുന്നത് അദ്ദേഹം കണ്ടു.
വീണ്ടും അയാൾ തോക്ക് ഉയർത്തുന്നു.
ചുറ്റുവട്ടത്തേക്ക് ആകാംക്ഷയോടെ നോക്കുന്നു.
വീണ്ടും തന്നെ നോക്കുന്നു.
എവിടെയാണ് രണ്ടാമത്തെ വെടിയേറ്റത്?
ഷർട്ടിനെ നനച്ച് ചുടുചോര വീണ്ടുമൊഴുകാൻ തുടങ്ങിയപ്പോൾ അദ്ദേഹം അറിഞ്ഞു, യെസ്! ആദ്യത്തേതിന്റെ മുകൾ ഭാഗത്താണ്!
വയറിൽ!
പട്ടാള അനുഭവങ്ങൾ എന്താണ് തന്നെ പഠിപ്പിക്കുന്നത്?
വയറിൽ രണ്ട് തവണ വെടിയേറ്റാൽ ജീവിച്ചിരിക്കാൻ സാധ്യതയുള്ളത് പതിനഞ്ച് മിനിറ്റാണ്!
പതിനഞ്ച് മിനിറ്റ്!
“എന്നെ ഏൽപ്പിച്ച പണി കഴിഞ്ഞു…”
കൊലപാതകിയുടെ വിറങ്ങലിച്ച ശബ്ദം വീണ്ടും അദ്ദേഹം കേട്ടു.
പിന്നെ അയാൾ പോയി.
സോണിയർ ഇരുമ്പ് കവാടത്തിലേക്ക് നോക്കി.
അടുത്ത ഇരുപത് മിനിറ്റ് നേരത്തേക്ക് ആ കാവാടം തുറക്കപ്പെടുകയില്ല.
അതിനുള്ളിൽ കൊലപാതകി പോലീസിന്റെ പിടിയിലാകും.
പക്ഷെ…
പതിനഞ്ച് മിനിറ്റിനുള്ളിൽ താൻ മരിക്കും.
താൻ മരിച്ചാൽ ആ രഹസ്യം മണ്ണടിയും.