ഡാവിഞ്ചിയുടെ മഹാരഹസ്യം 1
Da Vinciyude Maharahasyam Part 1 | Author : Smitha
സാഹസികതയോ അഹങ്കാരമോ ആണ്.
ലോകം പ്രശംസ കൊണ്ട് പൊതിഞ്ഞ ഒരു മഹാസാഹിത്യസൃഷ്ടിയെ ഭാഷാന്തരപ്പെടുത്താൻ ശ്രമിക്കുന്നത്.
അതിനോടുള്ള ആരാധന കൊണ്ടുമാത്രം.
എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല.
സമർപ്പിക്കുന്നു .
ഡാൻ ബ്രൗണിന്റെ “ഡാവിഞ്ചി കോഡി” ന്റെ വിവർത്തനം.
“ഡാവിഞ്ചിയുടെ മഹാരഹസ്യം”
************************************************************************************************
കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഓർമ്മിക്കാൻ….
ദ പ്രയറി ഓഫ് സീയോൻ.
ആയിരത്തി തൊണ്ണൂറ്റി ഒൻപതിൽ [1099 ] സ്ഥാപിതമായ ഒരു രഹസ്യസംഘടനയാണിത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിൽ പാരീസിലെ പുരാവസ്തു ഗവേഷണ വിഭാഗമായ “ബിബ്ലിയോത്തെക്ക് നാഷണേൽ” മൃഗത്തോലിൽ രേഖപ്പെടുത്തിയ ചില ഫയലുകൾ കണ്ടെടുക്കുകയുണ്ടായി. ‘ലാ ഡോസിയേഴ്‌സ് സീക്രട്ട്സ്’ എന്നാണു ഇവ ഇപ്പോൾ അറിയപ്പെടുന്നത്. അതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സർ ഐസ്സക് ന്യൂട്ടൻ, ചിത്രകാരനും ശില്പിയുമായിരുന്ന സാൻഡ്രോ ബോട്ടിസെല്ലി, എഴുത്തുകാരനായിരുന്നു വിക്റ്റർ ഹ്യൂഗോ, ചിത്രകാരനും ശാസ്ത്രജ്ഞനുമായിരുന്നു ലിയോണാഡോ ഡാവിഞ്ചി എന്നിവർ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു.
ഓപ്പസ് ദേയി
പ്രാർത്ഥനയും സ്വയം പീഡനം വഴിയുള്ള പശ്ചാത്താപവും ഭക്തിയുടെ അടയാളമായി സ്വീകരിച്ച കത്തോലിക്കാ വിഭാഗംമാണ് ഓപ്പസ് ദേയി. നാൽപ്പത്തിയേഴ് ദശലക്ഷം ഡോളർ ചെലവിട്ടാണ് ന്യൂയോർക്കിലെ അവരുടെ ആസ്ഥാനമന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
***************************************************************************************************************