ആദി : ശെരി പറഞ്ഞു തുലക്ക്
മാളു : ഉം ഇന്ന് ഏട്ടന്റെ കല്യാണമാണ്
ആദി : കല്യാണമോ
മാളു : അങ്ങനെ സങ്കല്പിച്ചാൽ മതി
ആദി : ശെരി സങ്കല്പിച്ചു
മാളു : അപ്പോൾ ഏട്ടൻ ഇങ്ങനെ കല്യാണഡ്രെസ്സൊക്കെ ഇട്ട് നല്ല സുന്ദരകുട്ടനായി കതിർ മണ്ഡപത്തിലേക്ക് കയറുകയാണ് ഇടുന്ന ഷർട്ടിന്റെയും മുണ്ടിന്റെയുമൊക്കെ നിറം മനസ്സിൽ വരണം വന്നോ
ആദി : ഉം വന്നു
മാളു : ഏട്ടൻ ഇപ്പോൾ താലി കെട്ടാൻ തയ്യാറായി കതിർമണ്ഡപത്തിൽ ഇരിക്കുകയാണ് ശേഷം ഏട്ടൻ പതിയെ താലി കയ്യിലേക്ക് വാങ്ങുന്നു ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങാൻ തുടങ്ങി
ആദി : ഉം
മാളു : ഇനി പതിയെ കണ്ണടച്ചെ
ആദി : എന്തിന്
മാളു : അടക്ക്
ആദി പതിയെ കണ്ണുകൾ അടച്ചു
മാളു : ഏട്ടൻ താലി കെട്ടുവാൻ പോകുകയാണ് ഏട്ടന്റെ അടുത്ത് തന്നെ കല്യാണം പെണ്ണും ഇരിപ്പുണ്ട് താലി കെട്ടു ന്നതിന് മുൻപ് ഏട്ടൻ പതി അടുത്തിരിക്കുന്ന കല്യാണപെണ്ണിന്റെ മുഖത്തേക്ക് പതിയെ നോക്കി നോക്കിയോ
ആദി പതിയെ മാളു പറഞ്ഞതൊക്കെ മനസ്സിൽ വെച്ച് കല്യാണപെണ്ണിന്റെ മുഖത്തേക്ക് നോക്കുന്നതായി സങ്കൽപ്പിച്ചു എന്നാൽ പെട്ടെന്ന് തന്നെ അവന്റെ മനസ്സിലെ കല്യാണപ്പെണ്ണിന്റെ സ്ഥാനത്തേക്ക് ചിരിച്ചു കൊണ്ടിരിക്കുന്ന രൂപയുടെ രൂപം കടന്നു വന്നു
ആദി വേഗം തന്നെ ഒരു നെട്ടലോടെ കണ്ണുകൾ തുറന്നു
മാളു : എന്താ നെട്ടിപോയോ
ആദി : ഇത്.. ഇതെങ്ങനെ?
മാളു : ഇതൊക്കെ ഒരു സൈക്കോളജിയാ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ ഇത്തരം സിറ്റുവേഷനിൽ അറിയാതെ തന്നെ നമ്മുടെ മനസ്സിലേക്ക് വരും കതിർ മണ്ഡപത്തിൽ ഏട്ടൻ എന്റെ മുഖമല്ലേ കണ്ടത് അത് എന്നോടുള്ള ഇഷ്ടം കൊണ്ടാ മനസ്സിലായോ
ആദി : നീ ഒന്ന് പോയേ മാളു ഇഷ്ടം ഇതൊന്നും ശെരിയല്ല
മാളു : അപ്പോൾ എന്റെ മുഖം തന്നെയാ കണ്ടത് അതല്ലേ ഇത്ര ദേഷ്യം
ആദി : എന്റെ രൂപേ ഒന്ന് മിണ്ടാതെ ഇരിക്ക്
മാളു : രൂപയോ ഏത് രൂപ