മാളു : ഏട്ടാ ഇന്നലെ ഇവിടെ ചില ചർച്ചകളൊക്കെ നടന്നിരുന്നു
ആദി : എന്ത് ചർച്ച
മാളു : നമ്മുടെ വിവാഹത്തെ പറ്റിയുള്ള ചർച്ച
ആദി : നമ്മുടെ വിവാഹം ഉം നടന്നത് പോലെ തന്നെ
മാളു : എന്താ ഏട്ടാ ഇത് ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഇന്നലെ അച്ഛനും അമ്മായിയും കൂടി എല്ലാം ഉറപ്പിച്ചു രണ്ട് വർഷം കഴിയുമ്പോൾ നമ്മുടെ കല്യാണം 🥰
ആദി : ഉം എന്നിട്ട്
മാളു : ഏട്ടാ.. ശെരി എങ്കിൽ ഏട്ടന് സന്തോഷമുള്ള ഒരു കാര്യം ഞാൻ പറയാം
ആദി : സന്തോഷമുള്ള കാര്യമോ
മാളു : അതെ ഏട്ടന് കോളടിച്ചിരിക്കുവാ
ആദി : കോളോ എന്ത് കോള്
മാളു : ഇന്നലെ അമ്മായി പോയ ശേഷം അച്ഛൻ അമ്മയോട് പറഞ്ഞത് ഞാൻ കേട്ടു നമ്മുടെ കല്യാണ ശേഷം കട ചേട്ടന് തരാനാ അച്ഛന്റെ പ്ലാൻ
ആദി : (ദൈവമേ കുരുക്ക് മുറുകുകയാണല്ലോ )
മാളു : എന്താ ഏട്ടാ ഇത് കേട്ടിട്ടും ഒരു സന്തോഷവുമില്ലല്ലോ
ആദി : മോളെ നീ എന്റെ അനുജത്തിയാണെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ എനിക്ക് വേറേ രീതിയിൽ കാണാൻ പറ്റില്ല
മാളു : സാരമില്ല കല്യാണം കഴിയുമ്പോൾ ശെരിയായികോളും
ആദി : നീ വാശി പിടിക്കല്ലേ മാളു നീ എങ്കിലും എന്നെ ഒന്ന് മനസ്സിലാക്ക്
മാളു : എന്ത് മനസ്സിലാക്കാൻ ഏട്ടന് എന്നെ ഇഷ്മാണ് അതെനിക്ക് നന്നായി അറിയാം
ആദി :എനിക്ക് നിന്നോട് അങ്ങനെ ഒരിഷ്ടമില്ലെടി നീ അതൊന്ന് മനസ്സിലാക്ക്
മാളു : ചേട്ടന് എന്നെ ഇഷ്ടമാണെന്ന് ഞാൻ ഇപ്പോൾ തെളിയിച്ചു തന്നാലോ
ആദി : എങ്കിൽ തെളിയിക്ക്
മാളു : ശെരി എന്നാൽ ഞാൻ പറയുന്നത് പോലെ ചെയ്യണം ഇത് ഞാൻ ഒരു മൂവിയിൽ കണ്ടതാ ഉറപ്പായും വർക്ക് ആകും
ആദി : മൂവിയൊ നിനക്കെന്താടി
മാളു : ഒന്നും പറയണ്ട ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മാത്രം മതി