ആദി : എന്താടി ഈ കാണിക്കുന്നെ വിട് ഞാൻ ഒന്ന് ഇറങ്ങിക്കോട്ടെ
ഇത്രയും പറഞ്ഞു ആദി വേഗം ബൈക്കിൽ നിന്നിറങ്ങി
“അമ്മേ ആദിയേട്ടൻ വന്നു”
മാളു വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
ശേഷം വേഗം ആദിയുമായി വീടിനുള്ളിലേക്ക് കയറി
“അപ്പൊ നീ ഇവിടേക്കുള്ള വഴിയൊന്നും മറന്നിട്ടില്ല അല്ലേ ആദി ”
വീടിനുള്ളിലേക്ക് കയറിയ ആദിയോടായി അമ്മായി ചോദിച്ചു
രാജൻ : എന്റെ റാണി വന്നപാടെ നീ അവനെ ഓടിക്കാൻ നിക്കുവാണോ
റാണി : അല്ല ചേട്ടാ നിങ്ങള് തന്നെ പറ ഇവൻ ഇവിടെ വന്നിട്ട് ഇപ്പോൾ എത്ര നാളായി
ആദി : കാഴിഞ്ഞമാസം ഞാൻ വന്നിരുന്നല്ലോ മാമി
റാണി : അങ്ങനെ മാസത്തിൽ ഒരിക്കൽ വരേണ്ട സ്ഥലമാണോടാ ഇത് നിന്റെ വീട് അങ്ങ് അമേരിക്കയിലൊന്നമല്ലല്ലോ അല്ലേ
മാളു : അങ്ങനെ ചോദിക്ക് അമ്മേ
ആദി : സമയം കിട്ടാത്തോണ്ടാ മാമി
രാജൻ :അതൊക്കെ വിട് റാണി ആദ്യം നീ പോയി ഞങ്ങൾക്ക് കഴിക്കാൻ വല്ലതുമെടുക്ക്
റാണി : ശെരി പോയി കൈ കഴുകിയിട്ട് വാ ഇന്ന് നല്ല സദ്യ ഉണ്ടാക്കിയിട്ടുണ്ട്
രാജൻ :സദ്യയോ
റാണി : അതെ ആദി ഇന്ന് വരുമെന്ന് ചേച്ചി വിളിച്ചു പറഞ്ഞിരുന്നു അതുകൊണ്ട് ഉണ്ടാക്കിയതാ
ആദി : ഈ അമ്മയുടെ ഒരു കാര്യം ഞാൻ പറഞ്ഞതാ പറയെണ്ടെന്ന്
റാണി : അതൊന്നും സാരമില്ല നീ പോയി കൈ കഴുകിയിട്ട് വാ
അല്പസമയത്തിനുള്ളിൽ തന്നെ ആദി കൈ കഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നു മാളുവും റാണിയും ചേർന്ന് അവന് ഭക്ഷണം വിളമ്പാൻ തുടങ്ങി
ആദി : മതി മാമി ഞാൻ ഇത്രയൊന്നും കഴിക്കില്ല
റാണി : മിണ്ടാതെ ഇരുന്ന് കഴിക്കാൻ നോക്കെടാ
മാളു : ആദിയേട്ടാ ഈ അവിയൽ കഴിച്ചു നോക്ക് ഞാൻ ഉണ്ടാക്കിയതാ
ഇത്രയും പറഞ്ഞു മാളു ആദിക്ക് അവിയൽ വിളമ്പി ആദി പതിയെ അത് കഴിച്ചു
മാളു : എങ്ങനെയുണ്ട് ഏട്ടാ
ആദി : കൊള്ളാം ഇനി മേലാൽ ഉണ്ടാക്കരുത്