“എന്തായാലും അവളെ ഒന്ന് വിളിച്ചു നോക്കാം ”
ആദി രൂപയെ കാൾ ചെയ്തു
“നാശം അവൾ എടുക്കുന്നില്ലല്ലോ ”
ആദി വീണ്ടും നമ്പർ ഡയൽ ചെയ്തു കാൾ ചെയ്തു
“ഇവള്..”
ആദി ഫോൺ കട്ടാക്കിയ ശേഷം വീണ്ടും മുന്നോട്ട് നടന്നു
“ഇവിടെ നിന്നാൽ ഏതെങ്കിലും സാറുമാര് പൊക്കും ലൈബ്രറിയിലെങ്ങാനും ചെന്നിരിക്കാം അതാകുബോൾ പ്രശ്നമില്ല ”
ആദി വേഗം ലൈബ്രറിയിലേക്ക് നടന്നു
കുറച്ചു സമയത്തിനു ശേഷം ആദി ലൈബ്രറിയിലേക്കെത്തി ശേഷം പതിയെ അവിടുത്തെ ബെഞ്ചിൽ ഇരുന്നു
സമയം പതിയെ കടന്നു പോയി
പെട്ടെന്നാണ് സ്‌നേഹയും വിഷ്ണുവും ലൈബ്രറിയിലേക്ക് വന്നത് ആദിയെ കണ്ട അവർ പതിയെ അവന്റെ അടുത്തേക്ക് എത്തി
വിഷ്ണു : നീ എന്തടാ ഇവിടെ ഇരിക്കുന്നെ നിനക്ക് ക്ലാസ്സ് ഇല്ലേ
ആദി : ( ഇങ്ങേര് ഇവിടെയും വന്നോ ) അത് പിന്നെ എനിക്ക് തീരെ സുഖമില്ല അതുകൊണ്ട് അല്പം റസ്റ്റ് എടുക്കാമെന്ന് കരുതി
സ്നേഹ : കൊള്ളാം റസ്റ്റ് എടുക്കാൻ ഇതിനെക്കാൾ പറ്റിയ സ്ഥലം വേറെ കാണില്ല
വിഷ്ണു : ഉം നിന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു
ആദി : എന്തിന്
വിഷ്ണു : നീ അവരെ ഒന്ന് കാണുക പോലും ചെയ്യാതെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് മുങ്ങിയല്ലേ
ആദി : ഞാൻ അവളോട് പറഞ്ഞതാ ചേട്ടാ അവരെ കണ്ടിട്ട് പോകാമെന്ന് അവൾക്കെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു ദൃതി കൂട്ടി അതാ ഞാൻ
വിഷ്ണു : എന്തായാലും ആക്സിഡന്റ് പറ്റിയ പയ്യൻ രെക്ഷപ്പെട്ടിട്ടുണ്ട് കിരൺ നിങ്ങളോട് ഒരു താങ്ക്സ് പറയാൻ പറഞ്ഞു രൂപ എവിടെ ക്ലാസ്സിൽ ഉണ്ടോ
ആദി : അവള് വന്നിട്ടില്ല
വിഷ്ണു : വന്നില്ലേ അവൾക്കെന്താ പറ്റിയത്
ആദി : എനിക്കറിയില്ല അവളുടെ കൂട്ടുകാരി വയ്യെന്നെന്തോ പറയുന്നത് കേട്ടു അവളെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല ഇനി ബ്ലഡ് കൊടുത്തത് കൊണ്ട് വല്ലതുമാണോന്നാ എന്റെ പേടി
സ്നേഹ : അല്പം ബ്ലഡ് കൊടുത്തത് കൊണ്ട് എന്താകാനാടാ
ആദി : എബിക്കറിയില്ല ദയവ് ചെയ്ത് ഇനി അവളെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വിളിക്കരുത് അവളെ കണ്ടാൽ അറിയില്ലേ അവൾക്കത്ര ആരോഗ്യമൊന്നുമില്ല