രതീഷ് : സീൻ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറയടാ..
ഞാൻ : അതൊന്നുമില്ലടാ, ഞാൻ ആ ജോലി വിട്ടു
രതീഷ് : ഏ… എന്തിന്?
ഞാൻ : അവര് ആ ഷോപ്പ് വേറെയാർക്കോ വിറ്റു
രതീഷ് : ഓ… അതാണോ.. അപ്പൊ എല്ലാരുടേയും ജോലി പോവില്ലേ?
ഞാൻ : ആവോ അറിയില്ല
രതീഷ് : മം… ഇനിയെന്താ അടുത്ത പരിപാടി, വേറെ നോക്കുന്നില്ലേ?
ഞാൻ : ആ നോക്കണം
അവൻ പെയിന്റ് ചെയ്തു വെച്ച അലമാര നോക്കി
ഞാൻ : നീ കൊള്ളാലോ…ഇതൊക്കെ എങ്ങനെ പഠിച്ചു?
ടിന്നർ എടുത്ത് കൈയിലെ പെയിന്റൊക്കെ തുടച്ചു ചിരിച്ചു കൊണ്ട്
രതീഷ് : ജീവിച്ചു പോവണ്ടേണ്ടാ
ഞാൻ : വെൽഡിങ്, പ്ലബിങ്, പെയിന്റിംഗ് ഇനി എന്തൊക്കെയുണ്ട്
എന്നെ നോക്കി
രതീഷ് : എന്താ നിന്റെ ഉദ്ദേശം
ഞാൻ : അല്ല ഞാൻ നിന്റെ കൂടെ കൂടിയാലോന്ന് ആലോചിക്കുവായിരുന്നു
രതീഷ് : പിന്നേ വേറെ പണിയില്ല, നിനക്ക് ഇതൊക്കെ പറ്റോ
ഞാൻ : അതെന്താടാ ഒരു കൈ തൊഴിൽ പഠിക്കുന്നത് നല്ലതല്ലേ
രതീഷ് : അതൊക്കെ നല്ലതാ പക്ഷെ നിനക്ക്… നിനക്ക് ഇതിലും നല്ല ജോലിയൊക്കെ കിട്ടുമെടാ
ഞാൻ : ഇതിനിപ്പോ എന്താ കുഴപ്പം, എന്തായാലും വല്ല ഓഫീസിലും പോയി ഇരിക്കുന്നതിനേക്കാളും നല്ല ശമ്പളം കിട്ടില്ലേ
രതീഷ് : അതൊക്കെയുണ്ട്… അല്ല അപ്പൊ നിന്റെ ക്ലാസ്സോ..?
ഞാൻ : അത് സാരമില്ല മോർണിംഗ് ബാച്ചിലേക്ക് മാറാം, നീ ആശാനോട് ഒന്ന് ചോദിച്ചു നോക്ക്
രതീഷ് : മം… ചോദിക്കാം…
ഞാൻ : അവരില്ലേ ഇവിടെ?
രതീഷ് : ഏയ്..ഇല്ല രണ്ടാളും കൂടി പുറത്തു പോയതാ
ഞാൻ : മം… വീണ കോളജിൽ പോയോ?
രതീഷ് : ആ പോയി..നീ നിക്ക് ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞ് ഷെഡിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി വന്ന്
രതീഷ് : പോവാം..
ഞാൻ : ഏ.. അപ്പൊ വർക്ക് കഴിഞ്ഞോ?
രതീഷ് : ആ…