അമ്മ : അവൻ നല്ല ദേഷ്യത്തിലാ, ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വന്നില്ല
അച്ഛൻ : ആ… ഞാൻ വരുന്ന വഴിക്ക് നമ്മുടെ സെക്യൂരിറ്റി ഗോപാലനെ കണ്ടിരുന്നു, അവര് ആ സൂപ്പർമാർക്കറ്റ് വേറെ ആർക്കോ വിറ്റന്ന്
അമ്മ : ആണോ…
അച്ഛൻ : നീ ചോദിക്കാനൊന്നും പോവണ്ട, അവന്റെ ജോലി പോയെന്ന അയ്യാള് പറഞ്ഞത്
അമ്മ : ജോലി പോയോ?
അച്ഛൻ : മം…അവന്റെ പോസ്റ്റിലേക്ക് വേറെ ആള് വരുന്നുണ്ടെന്ന്
അമ്മ : അതാണല്ലേ കാര്യം
അച്ഛൻ : നീ ഇനി ഇത് പോയി ചോദിച്ച് അവനെ വിഷമിപ്പിക്കാൻ നിക്കണ്ട, കേട്ടല്ലോ
അമ്മ : ആ ഞാൻ ഒന്നും മിണ്ടുന്നില്ല
പിറ്റേന്ന് രാവിലെ ഇനി എന്ത് ചെയ്യുമെന്നറിയാതെ ഫോൺ എടുത്ത് രതീഷിനെ വിളിച്ചു
ഞാൻ : നീ എവിടെയാ ?
രതീഷ് : ആശാന്റെ വീട്ടിൽ ഉണ്ടെടാ
ഞാൻ : വർക്കിലാണോ?
രതീഷ് : ആ ഒരു ചെറിയ വർക്ക്, നീ എവിടെയാ?
ഞാൻ : ഞാൻ വീട്ടിൽ ഉണ്ട്
രതീഷ് : ഇന്ന് പോയില്ലേ?
ഞാൻ : ഇല്ലടാ
രതീഷ് : എന്നാ ഇങ്ങോട്ടിറങ്ങടാ
ഞാൻ : മം ഇപ്പൊ വരാം…
കോൾ കട്ടാക്കി റെഡിയായി ഇറങ്ങും നേരം
ഞാൻ : അമ്മാ…ആ ജോലി ഞാൻ വിട്ടു
എന്ന് പറഞ്ഞ് വേഗം ബൈക്ക് എടുത്ത് ആശാന്റെ വീട്ടിലേക്ക് ചെന്നു, ഷെഡിന് പുറത്ത് ഒരു പഴയ അലമാര സ്പ്രേ പെയിന്റ് ചെയ്തു കൊണ്ടിരിക്കുന്ന രതീഷിനെ കണ്ട് അവന്റെ അടുത്തേക്ക് ചെന്ന്
ഞാൻ : ഡാ..
മുഖത്തു ചുറ്റിയ തുണി മാറ്റി
രതീഷ് : ആ നീ എത്തിയോ, കുറച്ചങ്ങോട്ട് മാറി നിൽക്ക് ഇല്ലേ ഡ്രസ്സ് മുഴുവൻ പെയിന്റാവും ഞാൻ ഇതൊന്ന് തീർത്തിട്ട് വരാം
ഞാൻ : മം…
പണി തീർത്ത് ബൈക്കിൽ കയറി ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്ന്
രതീഷ് : എന്താടാ ലീവ്?
ഞാൻ : ഏയ്… ഒന്നുല്ല
വാടി നിൽക്കുന്ന എന്റെ മുഖം കണ്ട്