സാവിത്രി : ഈ സ്വത്ത് അധികമായാലും പ്രശ്നമാ അജു, അവന്റെ ഷോപ്പ് അവന് അച്ഛൻ എഴുതി കൊടുത്ത ബിൽഡിംഗ് എന്തെങ്കിലും കാണിക്കട്ടെ
ഞാൻ : അപ്പൊ ഹോസ്റ്റൽ?
മായ : പിന്നേ അത് അച്ഛൻ എനിക്ക് തന്നതാണ് അത് ഞാൻ കൊടുക്കോ
ഞാൻ : മം… ആന്റി പോവുന്നുണ്ടോ?
സാവിത്രി : അവൻ വിളിച്ചിരുന്നു, ഇവളേയും കൊച്ചിനേയും തനിച്ചാക്കി ഞാൻ എങ്ങനെയാ പോവുന്നത്
മായ : ഞാൻ വിട്ടട്ടു വേണ്ടേ പോവാൻ
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാത്തിനും ഒരു തീരുമാനമായെന്ന് മനസിലായി എഴുന്നേറ്റ്
ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ
ഇറങ്ങാൻ നേരം
മായ : ക്ലിനിക് തുടങ്ങാൻ ഇനി വേറെ ബിൽഡിംഗ് നോക്കണ്ട അജു
ഞാൻ : മം…
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ ഷോപ്പിലേക്ക് ചെന്നു, അകത്തു കയറും നേരം
മയൂഷ : മേഡത്തിന്റെ ഹസ്ബൻഡ് വന്നട്ടുണ്ട്
ഞാൻ : ആ അറിഞ്ഞു
മയൂഷ : ഷോപ്പ് വേറെയാർക്കോ വിൽക്കാൻ പോവാണെന്നു പറയുന്നുണ്ടായിരുന്നു സത്യമാണോ
ഞാൻ : മം…
മയൂഷ : അയ്യോ അപ്പൊ ജോലി പോവോ?
ഞാൻ : ഏയ്.. ഞാൻ ഒന്ന് പോയി നോക്കട്ടെ
എന്ന് പറഞ്ഞ് ഓഫീസിലേക്ക് കയറി, എന്നെ കണ്ടതും
മനോജ് : അല്ല ആരിത് അജുവോ, വാ ഇരിക്ക്
രമയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന്
ഞാൻ : ചേട്ടൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ
ചിരിച്ചു കൊണ്ട്
മനോജ് : എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി, അല്ല അജുന്റെ സ്റ്റഡിയൊക്കെ എങ്ങനെ പോവുന്നു
ഞാൻ : കുഴപ്പമില്ല…
മനോജ് : മം… പിന്നെ അജു ഞാൻ ഇനി ഫോറിനിൽ തന്നെ സെറ്റിൽ ചെയ്യാനാ പ്ലാൻ, അത് കൊണ്ട്…
ഞാൻ : ആ ഞാൻ അറിഞ്ഞു
മനോജ് : ഏ.. വീട്ടിൽ പോയിരുന്നോ?
ഞാൻ : മം…
മനോജ് : ഓ… അപ്പൊ ഇനി ഞാൻ വിശദീകരിക്കണ്ട കാര്യമില്ലല്ലോ , ഇവിടെയുള്ള ആർക്കും ജോലിയൊന്നും പോവില്ല ഇവിടെത്തന്നെ തുടരാം പക്ഷെ അജുന്റെ കാര്യം