ഞാൻ : മം ശരിയെന്നാ
നാളെ മുതൽ കോളേജിൽ പോവാന്നുള്ളത് കൊണ്ട് ഞാൻ നേരത്തെ കിടന്നുറങ്ങി.
പിറ്റേന്ന് കോളേജ് കഴിഞ്ഞ് ഉച്ചയോടെ രമ്യയെ വിളിക്കാനായി വീട്ടിൽ എത്തി, മുറ്റത്ത് കാറൊന്നും കാണുന്നില്ല ” ഇതാര് കൊണ്ടുപോയി ” എന്ന് മനസ്സിൽ പറഞ്ഞ് വീടിനകത്തു കയറി, ഹാളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്ന മായയേയും സാവിത്രിയേയും കണ്ട്
ഞാൻ : എന്താ രണ്ടാളും കൂടി ഒരു സംസാരം
സാവിത്രി : അജു വന്നോ
സോഫയിൽ വന്നിരുന്ന്
ഞാൻ : ആ… കാറ് ആര് കൊണ്ടുപോയി ആന്റി
മായ : ഏട്ടൻ വന്നട്ടുണ്ട്
ഞാൻ : ആഹാ.. എപ്പൊ എത്തി, കുറേ വർഷമായില്ലേ കണ്ടിട്ട്
മായ : സാറ്റർഡേ നൈറ്റ് എത്തി
ഞാൻ : രണ്ടു പേരും അപ്പൊ ഷോപ്പിൽ കാണുമ്മല്ലേ, ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ
എന്ന് പറഞ്ഞ് എഴുന്നേറ്റതും
മായ : ഡാ അജു ചെറിയൊരു വിഷയം ഉണ്ട്
സോഫയിൽ വീണ്ടും ഇരുന്ന്
ഞാൻ : എന്താ ചേച്ചി?
മായ : അത്… ഏട്ടൻ ഇവിടെത്തെ ബിസ്സിനസൊക്കെ സ്റ്റോപ്പ് ചെയ്ത് വിദേശത്തു സെറ്റിലാവാനുള്ള തീരുമാനത്തില്ലാ വന്നിരിക്കുന്നത്
നെഞ്ചിൽ ഒരു ഇടുത്തീ വന്ന് വീണപോലെ തോന്നിയ
ഞാൻ : ഇവിടത്തെ ബിസ്സിനസ്സ് എന്നു പറയുമ്പോ, ഷോപ്പ് നിർത്താൻ പോവാണോ?
മായ : മം..
ഞാൻ : അല്ല അപ്പൊ രമ്യചേച്ചി സമ്മതിച്ചോ?
സാവിത്രി : അതിന്റെ പേരിൽ ഇന്നലെ രണ്ടും കൂടി ചെറിയ വഴക്കൊക്കെ നടന്നു അജു
ഞാൻ : ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തീരുമാനം എടുക്കാൻ
മായ : ഏട്ടൻ എല്ലാം നേരത്തെ റെഡിയാക്കിയിട്ടാ വന്നിരിക്കുന്നത്, ഈ മാസം കൂടി കാണുള്ളൂ ഷോപ്പ്
ഞാൻ : ഏ… ഈ മാസമോ അതിനു ഒരാഴ്ച കൂടിയല്ലേ ഉള്ളു, സ്റ്റാഫൊക്കെ എന്ത് ചെയ്യും?
മായ : വേറെയേതോ സൂപ്പർമാർക്കറ്റ് നടത്തുന്ന ടീമാണ് ഷോപ്പ് വാങ്ങിരിക്കുന്നത് അത് കൊണ്ട് സ്റ്റാഫിനൊന്നും പ്രശ്നം കാണില്ലെന്ന ഏട്ടൻ പറയുന്നത്
ഞാൻ : മം…