എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Posted by

മയൂഷ : എനിക്കാ…?

ഞാൻ : മോന് കൊടുക്കാം…

മയൂഷ : ഓ….

ഫ്രിഡ്ജിനടുത്ത് ചെന്ന് ഐസ്ക്രീം എടുത്ത് വന്ന്

മയൂഷ : എന്നാ പോയാലോ?

ഞാൻ : മം പുറത്താരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ

എന്ന് പറഞ്ഞ് എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്ന് പുറത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാറിന്റെ ഡോർ തുറന്നിട്ട്‌ അകത്തു വന്ന്

ഞാൻ : വേഗം കേറിക്കോ

മയു ഓടിച്ചെന്നു കാറിൽ കയറിയതും വാതിൽ ലോക്ക് ചെയ്ത് കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് പുറത്തിറക്കി അൽപ്പം മുന്നോട്ട് കേറ്റിയിട്ട്

ഞാൻ : ഞാനേ ഗേറ്റ് ലോക്ക് ചെയ്തിട്ട് വരാം

എന്ന് പറഞ്ഞ് പുറത്തിറങ്ങി ഗേറ്റ് പൂട്ടി തിരിച്ചു വന്ന് ഡോർ തുറന്ന് കാറിൽ കേറാൻ നേരം പുറകിൽ നിന്നും നേവി ഫ്ലാറ്റിലെ

സോഫിയ : അർജുൻ…

വിളിക്കേട്ടു തിരിഞ്ഞ

ഞാൻ : ഇവരെന്താ ഇവിടെ?

കാറിന്റെ ഉള്ളിൽ നിന്നും

മയൂഷ : ആരാ അത്?

ഞാൻ : ആ നേവി ഫ്ലാറ്റിൽ ഉള്ളതാ

മയൂഷ : ഓ…

സിൽവറിൽ ബ്ലാക്ക് എംബ്രോഡറിയുള്ള ഫുൾ സ്ലീവ്ലസ്സ് പ്ലോളിസ്റ്റർ കുർത്തയും വൈറ്റ് ലെഗിൻസും തലയിൽ ആഷ് കളർ തട്ടനും ചുറ്റി ചെറിയൊരു ഹാൻഡ് ബാഗും തോളിലിട്ട് രണ്ടു കുട്ടികളേയും ഇരുകൈകളിലും പിടിച്ച് എന്റെ അടുത്തേക്ക് വന്ന്

സോഫിയ : അർജുൻ അല്ലെ? എന്നെ മനസ്സിലായില്ലേ?

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ മറക്കാൻ പറ്റോ മേഡം, അല്ല എന്താ ഇവിടെ?

സോഫിയ : സൺ‌ഡേയല്ലേ കുട്ടികൾക്ക് ഇന്ന് പുറത്തു നിന്ന് ഫുഡ്‌ വേണമെന്ന് പറഞ്ഞു

ഞാൻ : വണ്ടിയൊന്നും എടുത്തില്ലേ മേഡം?

സോഫിയ : കാറ്‌ എടുത്തപ്പോ കംപ്ലയിന്റ്, പുറത്തിറങ്ങി വല്ല ഓട്ടോയും കിട്ടുമോന്ന് നോക്കി ഇറങ്ങിയതാ നടന്ന് ഇവിടെവരെയെത്തി

ഞാൻ : ആ.. സൺ‌ഡേ പൊതുവെ ഓട്ടോ കിട്ടാൻ പാടാണ് മേഡം

സോഫിയ : അത് അർജുന്റെ വീടാണോ?

ഒന്ന് പരുങ്ങി കൊണ്ട്

ഞാൻ : ഏയ്‌ അല്ല ആന്റിയുടെ വീടാണ്

സോഫിയ : ഓ… അർജുൻ എങ്ങോട്ടാ, യാത്ര വല്ലതും പോവാണോ?

Leave a Reply

Your email address will not be published. Required fields are marked *