ഞാൻ : ഏ..എനിക്ക് കോളൊന്നും വന്നില്ലല്ലോ
രതീഷ് : ആ കോള് പോവുന്നുണ്ടായിരുന്നില്ല ഒരു പി പി സൗണ്ട് മാത്രം കേക്കുന്നുണ്ടായിരുന്നുള്ളു
ഞാൻ : ആ… നെറ്റ് വർക്ക് ഇഷ്യു ആവും, നീ കേറ്
രതീഷിനേയും കയറ്റി അവന്റെ വീട്ടിലേക്ക് വണ്ടി വിട്ടു, പോവുന്നേരം
രതീഷ് : അല്ല നീ ജീനയുടെ വീട്ടിൽ നിന്നും കാറെടുത്ത് എങ്ങോട്ടാ പോയത്
ഞാൻ : ഏത് ജീന?
രതീഷ് : ആശാന്റെ വീടിന്റെ അപ്പുറത്തുള്ള
ഞാൻ : ഓ.. ബീനാന്റിയുടെ വീട്ടിൽ നിന്നോ
രതീഷ് : ആ അത് തന്നെ, നീ എങ്ങനെ അവിടെ കമ്പനിയായി
ഞാൻ : അത് ആ അങ്കിളിനെ ഇന്നലെ എയർപോർട്ടിൽ കൊണ്ടുവിടാൻ പോയപ്പോ കമ്പനിയായതാ, നീ അത് വിട്
വിഷയം മാറ്റാനായി
ഞാൻ : മൂന്നാറ് എങ്ങനെ ഉണ്ടെണ്ട?
രതീഷ് : ഓ പൊളി സ്ഥലം, തണുത്തിട്ട് ഒന്ന് കക്കൂസിലും കൂടി പോവാൻ പറ്റുന്നുണ്ടായിരുന്നില്ല
ചിരിച്ചു കൊണ്ട്
ഞാൻ : അത്രക്ക് തണുപ്പാ?
രതീഷ് : ഇപ്പൊ കുറവാണെന്ന അവിടെയുള്ളവർ പറയുന്നത്, എങ്ങനെ ജീവിക്കുന്നു അവിടെയുള്ളവർ
ഞാൻ : മം… നീ അടിച്ചിട്ടുണ്ടോ നല്ല മണം വരുന്നുണ്ടല്ലോ?
രതീഷ് : ആ വരുന്ന വഴി ആശാൻ ബാറിൽ കയറി
ഞാൻ : ഹമ്… അവിടെ എങ്ങനെയാ അടിയുണ്ടായിരുന്നോ?
രതീഷ് : ഏത് അടിയാ നീ ഉദ്ദേശിച്ചത്?
ചിരിച്ചു കൊണ്ട്
ഞാൻ : ഏതായാലും…
രതീഷ് : ആ… ചെറുതായിട്ട്, എത്ര ദൂരം നടക്കണം ഒരു കുപ്പി വാങ്ങണമെങ്കിൽ, ഒരു ഗുതാമിലായിരുന്നു ആ റിസോർട്ട്
ഞാൻ : റിസോർട്ടിൽ ആയിരുന്നോ വർക്ക്, അപ്പൊ വിദേശികളൊക്കെ കാണുമല്ലോ
രതീഷ് : മാങ്ങാത്തൊലിയാണ്, അത് മെയിന്റിനസ്സ് കാരണം അടച്ചിട്ടേക്കുവായിരുന്നു ഒരു പട്ടിക്കുഞ്ഞുപോലും ഉണ്ടായിരുന്നില്ല
ഞാൻ : ഓ…
രതീഷ് : പിന്നെ ആകെയുണ്ടായിരുന്നത് ഭക്ഷണം തരാൻ വന്ന ഒരു തമിഴത്തിയായിരുന്നു
ഞാൻ : ആഹാ അപ്പൊ പരിപാടിയും നടന്നു അല്ലെ
ചിരിച്ചു കൊണ്ട്
രതീഷ് : ചെറുതായിട്ട്