മയൂഷ : വിളിച്ചാൽ ഫോൺ എടുത്തൂടെ?
ഞാൻ : സൗകര്യം ഇല്ല
മയൂഷ : ഓ… ജാഡ തെണ്ടി
ഞാൻ : പോടീ പുന്നാര മോളെ
മയൂഷ : ഹമ് എവിടാ വീട്ടിലാ?
ഞാൻ : മം… നീയോ?
മയൂഷ : ബസ്സിൽ
ഞാൻ : ഓ അഞ്ചു മണി കഴിഞ്ഞല്ലേ?
മയൂഷ : മം… എപ്പഴാ വരുന്നത്?
ഞാൻ : എവിടെ?
മയൂഷ : ഷോപ്പിൽ
ഞാൻ : എന്തിന്?
മയൂഷ : ജോലിക്ക് ?
ഞാൻ : അത് ഞാൻ വിട്ടു
മയൂഷ : ഏ…. നീ ബില്ലിങിലേക്ക് വരോന്ന് പറഞ്ഞു
ഞാൻ : ആര്?
മയൂഷ : ഓണർ
ഞാൻ : പിന്നെ ഞാനൊന്നുമില്ല അങ്ങോട്ട്
മയൂഷ : എന്താടാ… വരാൻ നോക്ക്
ഞാൻ : നോ…
മയൂഷ : എന്നാ ഞാനും നിർത്താൻ പോവാണ്
ഞാൻ : എന്തിനു…
മയൂഷ : ഞാൻ ഇവിടെ ഒറ്റക്ക്
ഞാൻ : പിന്നെ ബാക്കിയുള്ളവരൊക്കെ ഉണ്ടല്ലോ അവിടെ
മയൂഷ : അതുപോലാണോ നീ, വാടാ പ്ലീസ്
ഞാൻ : ഏയ് ഇല്ല ഞാൻ വേറെ ജോലി നോക്കുവാ
മയൂഷ : മ്മ്… എന്നാ എനിക്കും നോക്ക്
ഞാൻ : പിന്നെ മര്യാദക്ക് അവിടെ നിന്നോ ഇത് പോലെ നല്ല സാലറി വേറെ എങ്ങും കിട്ടില്ല ഇനി
മയൂഷ : ഹമ്… ദുഷ്ടൻ
ഞാൻ : ആ… അതെ
മയൂഷ : സ്റ്റോപ്പ് എത്താറായി ഇറങ്ങട്ടെ
ഞാൻ : മം…
ചായ കൊണ്ടുവന്ന് തന്ന്
അമ്മ : പഠിത്തം കഴിഞ്ഞിട്ടിനി ജോലി നോക്കിയാൽ പോരെ മോനെ
ഞാൻ : പിന്നെ…അപ്പൊ വണ്ടിയുടെ സി സി യൊക്കെ ആര് അടയ്ക്കും
അമ്മ : അത് അച്ഛൻ അടച്ചോളും നീ നന്നായിട്ട് പഠിച്ച് ആ ഡിഗ്രി എഴുതിയെടുക്ക്
ഞാൻ : അതൊന്നും വേണ്ട ഞാൻ നോക്കിക്കോളാം
അമ്മ : മം… ഞാൻ പറഞ്ഞുന്നുള്ളു…
ചായയും എടുത്ത് മുറിയിൽ ചെന്ന് കിടന്നതും