“ആ അത് problem ഇല്ല location fix ആയാൽ പ്രൊഡക്ഷനിൽ നിന്നും ആൾക്കാർ വന്നു വേണ്ടത് ചെയ്തോളും…”
“ഞാൻ നാളെ തിരികെ പോകുമ്പോൾ ഇവിടെ വരാം രാത്രി ഒരു 7മണിക്ക്… അപ്പോ നിങ്ങളൊക്കെ ഇവിടെ ഉണ്ടെങ്കിൽ നമുക്ക് സംസാരിക്കാം….”
ആദ്യം നാട്ടുകാരെ കയ്യിലെടുക്കാൻ വേണ്ടി തന്നെ ആയിരുന്നു എൻ്റെ ശ്രമം അതുവഴി ടീനയുടെ കുടുംബത്തിൻ്റെ വിശ്വാസ്യത നേടിയെടുക്കുക വേറെ ആര് എന്നെ അവർക്ക് പരിചയപ്പെടുത്തിയാലും പിന്നെ ആ ആൾക്ക് പ്രശ്നം ഉണ്ടാകും എത് ഒഴിവാക്കാൻ ആണ് ഈ വളഞ്ഞ വഴി….
പിറ്റെ ദിവസം ഞാൻ പ്രതീക്ഷിച്ച പോലെ കുറച്ചു സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു……
“ദിനേശ് സാറിന് ലോക്കേഷൻ ഇഷ്ടായി….”
ഒരുപാട് പേര് വന്ന് ചാൻസ് ചോദിച്ചു…. പക്ഷേ ഞൻ പ്രതീക്ഷിച്ച കുടുംബത്തിലെ ഒരാളെ പോലും കണ്ടില്ല… എൻ്റെ പ്ലാൻ ചെറുതായിട്ട് ഒന്ന് ചീറ്റി….. ചാൻസ് ചോദിച്ചു വന്നതിൽ കുറച്ച് സുന്ദരികളും ഉണ്ടായിരുന്നു… അവരോടെല്ലാം കുറച്ചു ഫോട്ടോസും എന്തെങ്കിലും സീൻ act ചെയ്ത വീഡിയോയും തയാറാക്കി വയ്ക്കാൻ പറഞ്ഞു….നമുക്ക് ഇവിടെ ഒരു സ്ക്രീൻ ടെസ്റ്റ് നടത്താം…. പെൺകുട്ടികളും അമ്മമാരും happy….
എല്ലാപേർക്കും എന്നെ വലിയ വിശ്വാസമായി എന്ന് എനിക്ക് മനസിലായി… അശ്വതി പറഞ്ഞ പ്രകാരം ടീനയുടെ വീട്ടിൽ സ്വിമ്മിങ് പൂൾ ഉണ്ട്… അത് വച്ച് ഒരു നമ്പർ ഇടാൻ തീരുമാനിച്ചു….
അവിടുത്തെ ഒരു ചേട്ടനോട്,
“ചേട്ടാ ഇവിടെ സ്വിമ്മിങ് പൂൾ ഉള്ള വീട് ഏതെങ്കിലും ഉണ്ടോ….? നമ്മുടെ പ്രോജക്ടിന് അങ്ങനെയൊരു വീടാണ് വേണ്ടത്…..”
അല്പം ആലോചിച്ചത് ശേഷം ഉണ്ട്
“രണ്ടു വീടുകൾ ഉണ്ട്….”
“നമുക്ക് ആ വീടുകൾ ഒന്ന് കാണാൻ പോയാലോ…” അങ്ങനെ ഞാനും ഒരു ചെറിയ ഗ്രൂപ്പും ചേർന്ന് വീട് കാണാൻ പുറപെട്ടു ആദ്യത്തെ വീട് ഞാൻ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു ഒഴിവാക്കി… അങ്ങനെ അവസാനം ടീനയുടെ വീടിൻ്റെ ഗേറ്റ് തുറന്ന് ഞങൾ ബെൽ അടിച്ചു…
അല്പം കഴിഞ്ഞപ്പോൾ ടീനയുടെ അമ്മ വന്നു വാതിൽ തുറന്നു….