ഞാനും സഖിമാരും 11 [Thakkali]

Posted by

“റസ്റ്റ് എടുക്കാൻ ഇതെന്താ പനിയും ജലദോഷമോ?”

“തനിക്ക് ടൈപ് ചെയ്യാൻ വയ്യന്നല്ലെ പറഞ്ഞത്..”

“ദൈവം സഹായിച്ചിട്ട് നാവിന് കുഴപ്പമൊന്നുമില്ല സംസാരിക്കാം”

“അയ്യോടാ ഫോണിൽ പൈസ ഇല്ല മറ്റേ ഫോൺ അച്ഛന്റെയും അമ്മയുടെയും മുറിയിലാ”

എന്നെ ഒഴിവാക്കുന്നത് ആണോ അതോ ചിന്തിക്കാതെ ഉത്തരം പറയുന്നതാണോ?

“എന്തിനാ ഫോൺ ഈ ചാറ്റിൽ വോയ്സ് കോൾ ചെയ്ത് കൂടെ?”

“ആആ .. അത് ഞാൻ മറന്നു പോയി.. ഇപ്പോ വിളിക്കാം ചെവിയില് കുത്തുന്നത് എടുക്കട്ടെ..”

ഹാവൂ രക്ഷപ്പെട്ട്.. അയ്യോ ഇനി വോയ്സ് കോൾ വിളിക്കാതെ വീഡിയോ കോൾ വിളിച്ചിട്ട് കൈക്ക് എന്ത് പറ്റി എന്നു പറഞ്ഞാൽ എന്ത് കാണിക്കും? ദൈവമേ കെണിഞ്ഞല്ലോ..

ദൈവം എല്ലാത്തിനും ഒരു വഴി കാണിക്കും.. പഴയ തോർത്ത് ആ പെട്ടിയുടെ മൂലയ്ക്ക് ഉണ്ട്.. അത് എടുത്തു കീറി കൈക്ക് കെട്ടിയാലോ എന്നു വിചാരിക്കുമ്പോഴേക്കും കോൾ വന്നു.. അതിന്റെ ആവശ്യമില്ല.. വോയ്സ് കോൾ തന്നെയാ..

“ഹലോ”

“ഹലോ ചേച്ചി”

“എന്താടാ പറ്റിയത്?”

“എന്ത്?”

“നിന്റെ കൈക്ക്?”

“ആ അത് ഇന്നലെ ക്ലാസ്സിൽ നിന്നു ഡെസ്ക്ന്റെ ഇടയില് കൈ കുടുങ്ങിയതാ”

“അയ്യോ .. എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ?”

“ഏയ്.. ഒരു തൈലം ഇട്ടു തടവി കെട്ടി.. ..ചതവും നീരും മാത്രേ ഉള്ളൂ..”

“വേദന ഉണ്ടോടാ?”

“ആ കുറച്ചുണ്ട്”

“സോറി ടാ..”

“എന്തിനാ ചേച്ചി സോറി ചേച്ചിയാണോ കൈ ഇറുക്കിയെ?”

“അതിനെല്ലടാ.. ഇന്നലെ നീ പിണങ്ങിയതെന്ന് വിചാരിച്ചു പോയി..”

“നിനക്ക് പറഞ്ഞാൽ പോരായിരുന്നോ?”

“ഇന്നലെയോ?”

“ഇന്നലെ കൈ അനക്കാൻ കഴിയാതെ വന്നപ്പോള് ഡ്രസ് മാറാൻ പാനടിന്റെ ബട്ടൺ വരെ ചെറിയമ്മയാ അഴിച്ചു തന്നെ..”

“ഹോ.. നല്ലോണം ഇറുങ്ങി അല്ലേ? നീ പറയുന്നത്  കേൾക്കുമ്പോ എനിക്ക് ആ വേദന ഫീൽ ചെയ്യുന്നു..”

“ഇതൊന്നുമല്ല ഇറുങ്ങൽ, ഇതിനേക്കാളും വലിയ ഇറുക്കം ഇറങ്ങിയവനാണ് ഞാൻ..  അതിനെ അപേക്ഷിച്ച് ഇതൊന്നും ഒന്നുമല്ല.. വിരല് അനക്കാൻ പറ്റില്ല എന്നെയുള്ളൂ..”

“മുന്നെയും ഇറുങ്ങിയോ ഇത് പോലെ?”

“ഇത്ക്കും മേലെ”

“വാതിലിനോ?”

“വാതിലിന് ഇറുങ്ങിയത് ഒന്നും ഞാൻ എണ്ണാറേയില്ല..”

“പിന്നെ ..”

Leave a Reply

Your email address will not be published. Required fields are marked *