ഉച്ചയോടെയാണ് അന്ന് ക്ലാസ്സില് കേറാൻ പറ്റിയത് ഒരാഴ്ചയായി പെൺപിള്ളേരോട് കൂട്ട് കൂടിയിട്ട്.. ഇന്ന് അവരോടൊപ്പം ക്ലാസ്സിൽ തന്നെ ഇരുന്നു വിശേഷങ്ങൾ പറഞ്ഞു പുറത്തു പോകാമെന്ന് ജിഷ്ണ പറഞ്ഞെങ്കിലും ഞാൻ ചൂടാണെന്ന് പറഞ്ഞു തടഞ്ഞു.. കാരണം യൂണിയൻകാർക്ക് നമ്മൾ ഒരു പണി കൊടുത്തത് കൊണ്ട് പെൺപിള്ളേരെയും എന്നെയും ആ കാട്ടിലെങ്ങാനും കണ്ടാൽ പിന്നെ അത് മതി.. അത് കൊണ്ട് കുറച്ചു ദിവസങ്ങൾ സൂക്ഷികണം.
എല്ലാവർക്കും പോയ വിശേഷങ്ങളാണ് അറിയേണ്ടത്.. അവർക്ക് പോകാൻ പറ്റാത്തതിന്റെ വിഷമങ്ങളും പറഞ്ഞു ആ ദിവസം അങ്ങിനെ കഴിഞ്ഞു..
വീട്ടിലെത്തിയപ്പോ അമ്മ മോനെയും വച്ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ വെറുതെ അമ്മയെ കളിപ്പിക്കാൻ വേണ്ടി സാരി കാലിൽ നിന്നു പൊക്കി..
“എടാ മോനേ.. ഈ കുരുത്തം കെട്ടവൻ വന്നു വന്നു ഇപ്പോ എന്റെ തുണി പൊക്കുന്നെടാ.. ഞാൻ എന്താ വേണ്ടത്? അമ്മ മോനോട് ചോദിച്ചു.. ചെക്കന് എന്തോ ഒച്ചയെല്ലാം ആക്കുന്നുണ്ട്.. എന്നെ കണ്ടപ്പോ കൈ കൊണ്ട് എന്തോ കാണിച്ചു..
“അടി കൊടുക്കണോ???അടുത്ത് തന്നെ അവന് കിട്ടും..”
“ഉം പിന്നെ.. ഞാൻ ആ പാദസരം അവിടെ ഇല്ലേ എന്നു നോക്കിയതാ.. ഇത്രപ്പാട് പൈസയും ചിലവാക്കി എന്റെ അച്ഛൻ വാങ്ങി കൊടുത്തിട്ട് ഇങ്ങനെ മൂടി വച്ചു നടന്നാലോ..”
“അത് നാലാള് കാണണമെന്നുണ്ട് പക്ഷേ കൊതുക് കുത്താൻ വരുമ്പോ നീ പിടിക്കുമോ?”
“ഇന്നലെ രമണിയേച്ചി ചേച്ചിയുടെ പാദസരത്തെ പൊക്കി പറഞ്ഞു കൊണ്ട് പോകുന്നുണ്ടായിരുന്നല്ലോ..” ചെറിയമ്മ ചോദിച്ചു..
“അവൾക്ക് അസൂയ ആണ്.. ഇതു പോലെ തന്നെ ഒന്ന് ഓളുടെ മോളെയടുത്ത് ഉണ്ടെന്ന്, അത് മുറിഞ്ഞിട്ട് പിന്നെ ശരിയാക്കിയില്ല എന്നു”
“അയ്യേ അതാ? അത് ചെറുതാണ് അതിനു വലിയ തടിയൊന്നുമില്ല” ചെറിയമ്മ പറഞ്ഞു,
“എന്നോട് ഷീബയും ഇത് തന്നെയാ പറഞ്ഞേ..”
അവിടെ പരദൂഷണം സ്റ്റാർട്ട് ആയി.. ഞാൻ അകത്തു പോയി വേഷം മാറി പുറത്തേക്ക് ഇറങ്ങി….
രാത്രി അച്ഛൻ വന്നു.. അച്ഛൻ 2 ആഴ്ച കഴിഞ്ഞാൽ പോകും അപ്പോൾ ഈ വീട് ഒഴിഞ്ഞു കൊടുത്തു ചെറിയമ്മ നമ്മുടെ വീട്ടിലേക്ക് മാറും.
അപ്പൊ ഇനി എങ്ങിനെയാ കാര്യങ്ങൾ എന്നു ചിന്തിച്ചപ്പോ എനിക്ക് ഒരു പിടിയും കിട്ടിയില്ല.. പിന്നെ അങ്ങിനെ അധികം ആലോചിച്ചു വെറുതെ തലപുണ്ണാക്കാൻ ഞാൻ അധികം മിനക്കെടാറില്ല.. എന്തായാലും നമ്മൾ ചിന്തിച്ചു കൂട്ടിയ പോലെയൊന്നും കാര്യം നടക്കാറില്ല.. പിന്നെ എന്തിന് ഉള്ള സമാധാനം കളയണം? സംഭവിക്കാനുള്ളത് സംഭവിക്കും.. അതിനെ നമ്മൾ നമുക്ക് പറ്റുന്നത് പോലെ ഉപയോഗപ്പെടുത്തുക.