ഞാനും സഖിമാരും 11 [Thakkali]

Posted by

“എടാ എപ്പോഴാ പോവുക?”

“എന്തിന്?”

“അമ്മയ്ക്ക് സ്വർണ്ണം വാങ്ങാൻ?” അത് ഞാൻ മറന്നിരുന്നു.

“നാളെയോ മറ്റന്നാളോ പോകാം..”

“അപ്പോ ക്ലാസ്സോ?”

“ഉച്ചക്ക് ശേഷം”

“എനിക്ക് ഒരു വള മാറ്റി വാങ്ങാൻ ഉണ്ട്. ഒരു കമ്മലിന്റെ ആണിയും പോയിന്”

“ബാങ്കില് പോയി കാശ് എടുക്കണം ചേച്ചി വന്നെങ്കിൽ എടുത്തു വരാമായിരുന്നു”

“ഉം അമ്മയോട് വരാൻ പറ”

“നോക്കട്ടെ..”

“എടാ പിന്നെ ചേച്ചിയെ കൂട്ടി പോയാൽ നിന്നെ അത് വാങ്ങാൻ വിടില്ല..”

“ഉറപ്പാണോ വിടില്ലെന്ന്?”

“പണ്ട് പോയിട്ട് അങ്ങിനെയായിരുന്നു..സ്വർണ്ണമൊക്കെ ഇഷ്ടമാണ്.. പക്ഷേ ആൾക്ക് ഇങ്ങനെ പൈസ പോകുമ്പോ ഭയങ്കര വിഷമമാണ് അത് കൊണ്ട് എന്തെല്ലാം കാര്യം നടക്കും എന്നാണ് പറയുക, നന്നെ നിർബന്ധിച്ചാല് ഒരു മാലയോ വളയൊ വാങ്ങും”

അതും പറഞ്ഞു ചെറിയമ്മ.. അകത്തു പോയി.. എന്താ വഴി എന്നു ആലോചിച്ചു..

അവസാനം ഒരു ഐഡിയ തോന്നി.. “ചെറിയമ്മേ നാളെ ബാങ്കില് പോയി പണമെടുത്ത് മറ്റന്നാള് നമുക്ക് പോകാം.. അമ്മയോട് ചെറിയമ്മക്ക് സ്വർണ്ണം വാങ്ങാനും, ചുരിദാർ തുന്നാൻ കൊടുക്കാനും എല്ലാം ഉണ്ടെന്ന് പറഞ്ഞു കൊണ്ട് പോകാം.. കൂടാതെ വെറുതെ പാദസരങ്ങള് കൂടി നോക്കാം അതില് അമ്മക്ക് ഏതെങ്കിലും ഇഷ്ടപ്പെടുന്നനെങ്കില് ഞാൻ പിറ്റേന്ന് പോയി വാങ്ങികൊള്ളാം..”

“ചിന്തിക്കാവുന്ന കാര്യമാണ്.. നീ പറഞ്ഞപ്പോഴാ ചുരിദാർ തുന്നേണ്ടത് ഓർമ്മ വന്നത്,,, ഇവിടെ ഇഷ്ടം പോലെ ഉണ്ട്.. എന്നാലും തുന്നാം  എടത്തിയമ്മ അത് ഇട്ടു കണ്ടില്ലെങ്കില് വിചാരിക്കില്ലെ ഞാൻ കൊടുത്തിട്ട് ഓള് ഇട്ടില്ലാന്ന്?”

“നാളെ ബാങ്കില് പോകുമ്പോ രതീഷിന്റെ അടുത്ത് കൊടുക്കാം..”

“ഏത് ചുരിദാറോ? അവന്റെ അടുത്തോ?”

“പിന്നെ എവിടെ കൊടുക്കും?”

നമ്മൾ ടൌണില് പോകുന്നില്ലേ? ഒരു അടിപൊളി സ്ഥലമുണ്ട്.. പിള്ളേരൊക്കെ കൊടുക്കുന്നത്..  അവിടെ കൊടുക്കാം.. എല്ലെങ്കില് ഈ നല്ല തുണിയൊക്കെ കുളമാക്കി കളയും രതീഷ്” അമ്പിളിചേച്ചിയോടൊപ്പം പോയ ടൈലർ  ഷോപ്പ് മനസ്സിൽ വച്ചു ഞാൻ പറഞ്ഞു.

“എന്നാല് അങ്ങിനെ ചെയ്യാം” ഭാഗ്യത്തിന് ചെറിയമ്മ സമ്മതിച്ചു.

കോളജില് എത്തുമ്പോ പറഞ്ഞപോലെ തന്നെ ഷിമ്നയും പ്രതിഭയും പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. അവിടുന്ന് എവിടെയെങ്കിലും മാറിയിട്ട് വേണം ബുക്ക് വാങ്ങാൻ.. ക്ലാസ്സിലെ ആരെങ്കിലും കണ്ടാൽ ഒന്നിച്ചു കൂടും..

Leave a Reply

Your email address will not be published. Required fields are marked *