ഇത് ഞങ്ങളുടെ കഥ 2 [Sayooj]

Posted by

ഇത് ഞങ്ങളുടെ കഥ 2

Ethu njangalude Kadha Part 2 | Author : Sayooj

[ Previous Part ] [ www.kambistories.com ]


കഥ തുടരുകയാണ്. ആദ്യ ഭാഗത്തിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ ആയിരുന്നുവെങ്കിൽ ഈ ഭാഗത്തിൽ അവരുടെ ജീവിതത്തിലേക്കും അവർക്ക് ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങളിലേക്കും കുറച്ചുകൂടെ ആഴത്തിൽ കടന്നു ചെല്ലുകയാണ് നമ്മൾ…

തുടർന്ന് വായിക്കുക..


 

 

 

“ഏട്ടാ… എണീക്ക്… ഏട്ടോയ്….”

 

അരുൺ പെട്ടന്ന് ഞെട്ടിയാണ് കണ്ണ് തുറന്നത്.. നേരെ കൈ ഫോണിലേക്ക് പോയി..

 

“ഊമ്പി .. ഇന്നും ലേറ്റ്.. ”

 

കണ്ണ് തിരുമ്മിക്കൊണ്ട് അരുൺ ബെഡിൽ നിന്നെണീച്ചു.. ഇന്നലെ എപ്പോൾ ഉറങ്ങിയെന്നൊരു പിടിയുമില്ല.

 

“അരുണേട്ടാ എണീക്ക്.. അമ്മ ദേ പാല് വാങ്ങി വരാൻ പറയുന്നു..”

 

“അലറണ്ട.. ഞാൻ വരുന്നു ”

 

അരുൺ വേഗം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. റൂമിന്റെ മുന്നിൽ അനന്യ നിൽക്കുന്നു. ‘അനു ‘ അരുണിന്റെ ഒരേയൊരു പെങ്ങൾ. ഇപ്പോൾ +2 ൽ പഠിക്കുന്നു .. ആളൊരു വായാടിയാണ്.. ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. അച്ഛൻ സ്നേഹിച്ചു വഷളാക്കിയതാണെന്നാണ് അരുണിന്റെ പക്ഷം..

 

“ടീ പുല്ലേ ഇങ്ങനെ എന്നും രാവിലെ കാറി വിളിച്ചാൽ നിന്റെ തൊണ്ട പൊട്ടിപ്പോവും ”

 

“സമയത്തിനങ് എണീച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും, അല്ലേലും എങ്ങനാ എണീക്കാ രാത്രി മുഴുവൻ ഫോണിൽ കുത്തിയിരിപ്പായിരിക്കും..”

 

“ഞാൻ എനിക്ക് തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ എണീക്കും.. നീ നിന്റെ ട്രൗസർ ഇട്ടാൽ മതി ട്ടാ.. എന്നെ പഠിപ്പിക്കാൻ വരണ്ട ”

 

“നമ്മളില്ലേ.. ഞാൻ പറഞ്ഞാലല്ലേ കുഴപ്പം ഉള്ളു വേഗം അച്ഛന്റെ മുന്നിൽ പോയി പെട്ടു കൊട് ട്ടാ..” അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..

Leave a Reply

Your email address will not be published. Required fields are marked *