“ചേച്ചി എനിക്കിട്ടൊരു അടി തന്നിരുന്നെങ്കിൽ എനിക്കിത്രയും സങ്കടം ഇല്ലായിരുന്നു”
“നീ സങ്കടപ്പെടുകയൊന്നും വേണ്ട, ഇനി സൂക്ഷിച്ചാൽ മതി, ഇങ്ങോട്ട് വരാതിരിക്കുകയും വേണ്ട. അത് എല്ലാവർക്കും സംശയം നൽകാൻ ഇടയാക്കും. അർച്ചനയോടും സംസാരിക്കാതിരിക്കുകയൊന്നും വേണ്ട, മനസിലാകുന്നുണ്ടോ ഞാൻ പറയുന്നത്”
“ആം”
അന്ന് ഞാൻ വീട്ടിലേയ്ക്ക് പോയി.
പിറ്റേന്ന് ആ വഴിക്ക് സ്ക്കൂളിൽ പോയെങ്കിലും വീടിനുള്ളിലേയ്ക്ക് കടന്നില്ല.
പല ദിവസങ്ങൾ ഇത് ആവർത്തിച്ചു.
ഇടയ്ക്ക് ചേച്ചി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു “ആരാണിത് തുടങ്ങിയത്” എന്ന്.
അവസാനം അർച്ചന പൂർണ്ണമായും സമ്മതിച്ച സ്ഥിതിക്ക് എനിക്ക് അർച്ചന പറഞ്ഞതാണ് ശരി എന്ന് അംഗീകരിക്കേണ്ടിവന്നു. അല്ലെങ്കിലും ചേച്ചിക്ക് അതാണ് വേണ്ടതെന്ന് എനിക്കും തോന്നിയിരുന്നു.
പിന്നീട് എപ്പോഴോ ഞാൻ ആര്യ ചേച്ചിയോട് വീണ്ടും പഴയതു പോലെ പതിയെ പതിയെ സംസാരം ആരംഭിച്ചു. അർച്ചനയോട് എല്ലാവരും ഉള്ളപ്പോൾ ഒന്നും പുറത്ത് കാണിക്കാതെ ഇടപെടാൻ തുടങ്ങി.
ചേച്ചി ഞങ്ങളെ രണ്ടുപേരേയും ഒരു നാടകത്തിലെ നടീ നടൻമാരേ പോലെ വേഷം കെട്ടിച്ച് സ്റ്റേജിന്റെ മധ്യത്തിൽ നിന്ന് കണ്ടാസ്വാദിക്കുന്ന പ്രതീതിയാണ് ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നത്.
പലപ്പോഴും അത് വിമ്മിഷ്ടം ഉണ്ടാക്കുന്നതായിരുന്നു.
അർച്ചന ആകെ ഗ്ലൂമിയായി മാറി.
ഞാൻ അടുക്കാൻ ശ്രമിച്ചിട്ട് പോലും അവൾ ഒഴിഞ്ഞുമാറി നടന്നു.
വിചിത്രമെന്നു പറയട്ടെ ഈ നാടകത്തിലെ മൂന്നാമത്തെ കഥാപാത്രവും, സംവിധായകയുമായ ചേച്ചി നല്ല അഭിനേതാവും ആയിരുന്നു. ആര്യ ചേച്ചി ഒന്നും സംഭവിക്കാതെ പെരുമാറാൻ തുടങ്ങി.
അതിനനുസരിച്ച് ഞാനും എല്ലാം മറന്നതായി ഭാവിച്ചു.
ഞങ്ങൾ വീണ്ടും ഒന്നിച്ചുള്ള കിടപ്പും, വായനയും, മുട്ടിയുരുമലും തുടങ്ങി.
എനിക്ക് ഉള്ളിൽ അത്ഭുതമായിരുന്നു അത്.
ഇത്രയും കാലവും കൗമാരത്തിന്റെ അജ്ഞതകൊണ്ട് ഞാൻ കാട്ടിക്കൂട്ടിയത് എല്ലാം അങ്ങിനല്ലാ എന്ന് മനസിലായിട്ടും ചേച്ചി എന്നെ ആ കണ്ണിൽ കൂടി കാണാതിരുന്നത് ഒരു വശത്ത്. ഞാനും ചേച്ചിയും കാമോദ്വീപകമായ രീതിയിൽ അർച്ചന കടന്നുപോകുന്നിടത്ത് കെട്ടിപ്പിടിച്ചെന്ന പോലെ കിടക്കുന്നത് മറുവശത്ത്. ഇതു രണ്ടും നൻമയുടെ പ്രതീകമായ ചേച്ചിയുടെ രീതികളുമായി ചേരുന്നതായിരുന്നില്ല.
എന്റെ ഉള്ളിൽ പോലും ചേച്ചിയോടുള്ള ദേവീസങ്കൽപ്പം പൊളിക്കുന്ന സമീപനമായിരുന്നു അത്.
ചേച്ചി എന്റെ സ്വഭാവം മനസിലാക്കിയിട്ടും എന്നെ ചേർത്ത് പിടിക്കുന്നത് മറ്റെന്തെങ്കിലും മനസിൽ കണ്ടായിരിക്കില്ലേ എന്നെനിക്ക് തോന്നാൻ തുടങ്ങി.