ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Posted by

“എയ് അല്ല സിസ്റ്ററേ, സിസ്റ്റർ വന്നിട്ട് കുടിക്കാൻ ഒന്നും തന്നില്ലല്ലോ? ഞാൻ നാരങ്ങ ഉണ്ടോ എന്ന് നോക്കട്ടെ.”

“നിന്റെ നാരങ്ങായും ഓറഞ്ചും ഒന്നും എനിക്ക് വേണ്ട, ഇവിടെ വന്നിരി.. എനിക്ക് ചിലതു കൂടി അറിയാനുണ്ട്.”

അത് അവർ പറയുമ്പോൾ അവൻ ശരിയായി ഞെട്ടി, കാരണം ആ വാക്കുകൾ വന്നത് അധികാരഭാവത്തിൽ ആയിരുന്നില്ല, മറിച്ച് മനസിന്റെ ലോലതന്ത്രികളിൽ ആരോ ഉണർത്തിവിട്ട സ്വരസഞ്ചയങ്ങളുടെ ഈണത്തിൽ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വിവിധ തലങ്ങളിലായിരുന്നു.

അതെ – ഇതൊരു സ്ത്രീയുടെ സ്വരമാണ്, അവളുടെ രഹസ്യാത്മകമായ മർമ്മര ശബ്ദം. പുരുഷന്റെ അടുത്ത് മാത്രം പ്രകടിപ്പിക്കുന്ന ഗൂഡവികാരങ്ങളുടെ അകമ്പടിയോടെ മാത്രം കേൾക്കാൻ സാധിക്കുന്ന സ്വരം.

അവൻ അനങ്ങാതെ ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു. അവർ എഴുന്നേറ്റ് ഇരട്ട സീറ്റുള്ള സെറ്റിയിൽ ഇരുന്നു, അവനെ കൈകാട്ടി വിളിച്ചു. ആ മുഖത്ത് തെല്ല് ജാള്യത പടർന്നിരുന്നു.

അവൻ അത് മനസിലാക്കി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ച് അവരുടെ അടുത്ത് സ്വൽപ്പം മാറി തന്നെ ഇരുന്നു.

എന്താണ് ഇനി സംഭവിക്കാൻ പോകുക? അനിശ്ചിതത്ത്വം.

അവൻ സംസാരിക്കാൻ മറന്ന് അവരുടെ അടുത്ത് ഇനി എന്ത് എന്നമട്ടിൽ ഇരിപ്പുറപ്പിച്ചു.

“നിന്റെ ആ പെൺകുട്ടിക്ക് അറിയാമോ മറ്റ് പലരുമായി നിനക്ക് ബന്ധമുണ്ടായിരുന്നു എന്ന്?”

“എനിക്ക് മറ്റ് പെൺകുട്ടികളുമായി ഒരു ബന്ധവും ഇല്ല.”

“സത്യം?”

“സത്യം”

“ഇല്ല”

“ഏതുതരം ബന്ധമായിരുന്നു എന്ന് ചോദിക്കേണ്ടല്ലോ അല്ലേ?”  പെട്ടെന്ന് വീണ്ടും അവർ വിനോദഭാവം കൈക്കൊണ്ടു.

“ഹൊ ഈ ചെറുപ്രായത്തിൽ തന്നെ … നീ ആള് മോശമില്ലല്ലോ?” പകുതി തന്നോട് എന്നപോലാണ് അവരത് അവതരിപ്പിച്ചത്.

അവൻ ചെറുതായി ഒന്ന് പതറി..

“അങ്ങിനൊന്നുമില്ല.”

“ഉം ഉം മനസിലായി”

“പോ സിസ്റ്ററേ”

“നിന്നെ കണ്ടാൽ അറിയാം നീ ആളത്ര ശരിയല്ല എന്ന്.” അവർ തമാശ രൂപേണ പറഞ്ഞു.

അവൻ “അല്ലാ” എന്നും “ആണ്” എന്നും പറയാതെ അവരെ നോക്കി ചിരിച്ചു.

“ഉം, എന്താ ശരിയല്ലേ?”

അവർ വിടാൻ ഭാവമില്ല എന്ന് മനസിലായപ്പോൾ അവൻ പറഞ്ഞു,

“സിസ്റ്ററിനെ കണ്ടാലും അതു തന്നെ പറയും.”

Leave a Reply

Your email address will not be published. Required fields are marked *