പല ഡ്രെസുകളും തീരെ ലോലവും, കക്ഷവും, ഉരവും, ഉള്ളിലുള്ള ബ്രായും കാണുന്ന തരവും ആയിരിക്കും. ബന്ധുക്കളാണെങ്കിൽ പോലും ആണുങ്ങൾ ഒന്നുകൂടി നോക്കി പോകുന്ന വേഷവിധാനം ആണ് എപ്പോഴും.
ഓരോ ദിവസവും ഇടുന്ന ബ്രായുടെ നിറം എല്ലാവർക്കും മനസിലാകും എന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ എത്ര കെയർലെസ് ആയിട്ടാണ് വസ്ത്രധാരണം എന്നത്? മാത്രവുമല്ല അവർ നഗരവാസികളും ആയിരുന്നു.
കവിതയുടെ അമ്മ കൂടെയുണ്ട്, അമ്മയെ കവിതയ്ക്ക് ഭയങ്കര പേടിയുമാണ്.
ശ്യാം അന്ന് ആ വീട്ടിലെ കട്ടിലും, മേശയും മറ്റും – ആന്റിമാർ പറഞ്ഞ പ്രകാരം മാറ്റി മറിച്ച് ഇടുന്നതിനിടയിൽ കട്ടിലിനടിയിൽ വിരുന്നുകാരിൽ പലരും കൊണ്ടുവന്ന് വച്ച ബാഗുകൾ എടുത്ത് മാറ്റുമ്പോൾ ഒരു ബാഗ് തുറന്നിരിക്കുന്നതു കണ്ടു. അതിന്റെ സിപ്പ് ഇട്ട് മാറ്റിവയ്ക്കാൻ തുനിഞ്ഞപ്പോൾ തുറന്ന പടി ഒരു സാനിറ്ററി നാപ്കിന്റെ കൂട് ഇരിക്കുന്നു. അത് കാലിയായിരുന്നു.
( കാലിയാണെന്ന് പിന്നീടാണ് മനസിലായത്)
ശ്യാം അത് കണ്ടതിനാൽ സിപ്പ് ഇടാതെ തന്നെ അത് മറ്റൊരു കട്ടിലിനടിയിലേയ്ക്ക് തള്ളി വച്ചു.
ഈ സംഭവം വൈകിട്ട് ഒരു 6 മണിക്കാണ് നടക്കുന്നത്. ആ സമയത്ത് കുളിക്കാൻ കയറിയത് കവിതയാണെന്ന് ശ്യാമിന് തോന്നി, അവനത് ശ്രദ്ധിച്ചില്ലായിരുന്നു. ഈ കവർ കണ്ടതിനാൽ അവൻ ബാത്ത് റൂമിൽ നിന്നും ആളിറങ്ങുന്നത് മറ്റൊരിടത്തു നിന്ന് ശ്രദ്ധിച്ചു. അത് കവിത തന്നെയാണെന്ന് അവളിറങ്ങിയപ്പോൾ ഉറപ്പിച്ചു.
അപ്പോൾ കവിതയുടേത് ആണ് പാഡിന്റെ കൂട് എന്നവൻ കണക്കുകൂട്ടി.
പിന്നീട് എപ്പോഴോ എല്ലാവരും വി.സി.പി യിൽ ( അങ്ങിനൊരു സംഭവം ഉണ്ടായിരുന്നു പിള്ളേരെ!!! ) കാസറ്റിട്ട് സിനിമ കാണുകയാണ്.
എല്ലാവരും അന്തർജനംസ്. പെട്ടെന്നാണ് എല്ലാവരുടേയും നടുക്കായി ഈ കവർ പാറിവന്ന് ഫാനിന്റെ കാറ്റിൽ കറങ്ങാൻ തുടങ്ങിയത്.
ശ്യാം മാത്രമേ പുരുഷ പ്രജയായുള്ളൂ. ശ്യാമിന് സംഗതി പിടികിട്ടി, അവൻ ഒന്നും അറിയില്ലാത്തതു പോലെ സിനിമയിൽ തന്നെ ശ്രദ്ധിക്കുന്നു. ഒരാന്റി മറ്റൊരാന്റിയോട് കുശുകുശുക്കുന്നു.
( ഇത് ആരുടേതാണ് എന്നാണ് ചോദ്യം എന്ന് തോന്നുന്നു)
“അറിയില്ല” എന്ന് “അദ്ദേഹം”.
ആരും ആ കൂട് എടുത്ത് മാറ്റാനോ, ഉറക്കെ ഒന്ന് അതിനെക്കുറിച്ച് സംസാരിക്കാനോ ധൈര്യപ്പെടുന്നില്ല, ഒരു പക്ഷേ ശ്യാം നിൽക്കുന്നതായിരിക്കാം കാരണം.