ഇതിനിടയിൽ അവരുടെ പിൻഭാഗത്തുള്ള ഒരു പഴയ മുറിയിൽ ഒരു പഴഞ്ചൻ അലമാരയിൽ നിന്നും കവിത എന്തോ എടുക്കാൻ ചെന്നു.
ശ്യാം സംസാരിക്കുന്നതിനിടയിൽ പിന്നാലെ നടന്ന് ചെന്നപ്പോൾ അത് ശ്രദ്ധിച്ചു. പഴയ പുസ്തകങ്ങൾ, അണ്ടമാൻ കാലത്തെ മാ വാരികകൾ എല്ലാം ആണ് അതിൽ.
ശ്യാം ഇതുവരെ കാണാത്ത പഴയ ലക്കങ്ങൾ കണ്ട് കൗതുകം തോന്നി. അവനത് കൈയ്യിലെടുത്ത് മറിച്ചു നോക്കി.
വീണ്ടും അലമാരയിൽ നോക്കിയപ്പോൾ പഴയ ഓട്ടോഗ്രാഫുകൾ ഇരിക്കുന്നു. അവൻ വെറുതെ അത് കൈനീട്ടിയെടുത്തതും, അവൾ ചാടി വീണ് അത് തട്ടിപ്പറിച്ചു.!!
അത് ഇരുന്നിടത്ത് വച്ച് ആ അലമാരയും പൂട്ടി താക്കോലും വലിച്ചൂരി.
മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ ആ വീട്ടിലെ ആൾ അങ്ങിനെ ചെയ്താൽ സത്യത്തിൽ നമ്മുക്കത് കുറച്ചിലാണ് ഉണ്ടാക്കുക.
ശ്യാമിനും ആദ്യം തോന്നിയ വികാരം അതായിരുന്നു. എന്നാൽ പിന്നാലെ കവിതയുടെ ആർഗുമെന്റ് വന്നു.
“ആരുടേയും സ്വകാര്യ കാര്യങ്ങളിൽ തലയിടരുത്” അത് തമാശ രീതിയിൽ കളിയാക്കുന്നതു പോലെ ആണവൾ പറഞ്ഞത്.
“ഓഹോ” ?
“ങാ അങ്ങിനാണല്ലോ?” അവൾ ചിറികോട്ടി കാണിച്ചു.
“അപ്പോൾ അതിലെന്തെങ്കിലും കാണുമല്ലോ?”
“നീ കാണേണ്ടതൊന്നും അതിലില്ല”
“അത് ഞാൻ കണ്ടുകഴിഞ്ഞ് പറയാം”
“നീ കാണുകയും വേണ്ട പറയുകയും വേണ്ട”
“എന്നാൽ എനിക്കത് കാണെണം.”
“ഞാൻ താക്കോൽ തരില്ല മോനെ”
താക്കോൽ കൈയ്യിൽ പിടിച്ച് മേൽ സൂചിപ്പിച്ചതുപോലെ അവൾ ശ്യാമിനെ വാശികേറ്റാൻ നോക്കി.
ശ്യാം – സത്യത്തിൽ അലമാര തുറക്കുന്ന വിഷയം ഉപേക്ഷിച്ചിരുന്നു – പക്ഷേ കവിതയുടെ ഭാവവും, നോട്ടവും, പോരാത്തതിന് ആരോഗ്യത്തോട് ഉള്ള വെല്ലുവിളിയും അവന് ചെറിയ ഒരു വാശികയറ്റി.
ശ്യാം അവളുടെ വെള്ളനിറത്തിലുള്ള കൈയ്യിൽ കടന്നു പിടിച്ചു. പെട്ടെന്ന് അവൾ സർവ്വ ശക്തിയുമെടുത്ത് കൈ തിരിച്ച് വിടുവിച്ചു.
ശ്യാം സാധാരണമട്ടിൽ വീണ്ടും ചിരിച്ചുകൊണ്ട് കൈയ്യിൽ പിടുത്തമിട്ടു. അവൾ ആവശ്യമില്ലാതെ പഴയതു പോലെ തന്നെ കൈ ബലമായ മറിച്ചും തിരിച്ചും ഓരോ പ്രാവശ്യവും പിടി വിടീച്ചു കൊണ്ടിരുന്നു.
ഈ കളി ഏതാനും മിനിറ്റ് തുടർന്നു. ശ്യാമിന് അവളെ ഒരു തരത്തിലും ഈസിയായി കീഴ്‌പ്പെടുത്തി താക്കോൽ കൈയ്യിൽ നിന്നും എടുക്കാൻ പറ്റില്ല എന്ന് തോന്നി.!!