“എന്റെ ഗഡ്സ് ഞാൻ കാണിച്ചു തരാമെടീ” എന്ന് മനസിൽ പറഞ്ഞു.
ജ്വാല : “എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ?”
ഞാൻ : “എനിക്ക് കേൾക്കേണ്ട”
ജ്വാല : “ചുമ്മാ കേൾക്ക് മാഷേ”
ഞാൻ : “വേണ്ടാന്നേ”
ജ്വാല : “എന്നാലും പറയും”
അവൾ എന്റെ മറുപടി ഒന്നും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞു തുടങ്ങി.
ജ്വാല : “എന്റെ ഫോൺ വാങ്ങലിന് അങ്കിൾ പൈസാ തന്നപ്പോൾ തന്നെ എമിലി ചോദിച്ചു തുടങ്ങിയിരുന്നു. അങ്കിൾ ആരാണെന്ന്”
അവൾ ഫാനിലേയ്ക്ക് നോക്കി കിടന്നു. എന്നെ സ്പർശിക്കുന്നത് വിട്ടു.
ജ്വാല : “ഞാൻ പറഞ്ഞു അച്ഛായുടെ കൂട്ടുകാരനാണ് എന്ന്.”
കുറച്ച് നേരം ആലോചിച്ചിട്ട്..
ജ്വാല : “പിന്നീട് അധികം ആർഭാടവും, സ്റ്റൈലും ഉള്ള ഡ്രെസുകൾ ഞാൻ ഒഴിവാക്കിയപ്പോൾ അവൾ എന്താ കാര്യം എന്ന് ചോദിച്ചു. ആദ്യമൊന്നും എനിക്ക് മറുപടി ഇല്ലായിരുന്നു. പിന്നെ പിന്നെയല്ലേ ഓരോരുത്തരുടെ താൽപ്പര്യങ്ങൾ നമ്മൾ മനസിലാക്കുന്നത്. ”
ജ്വാല : “അത് ഒരാളുടെ ഇഷ്ടത്തിനാണ് എന്ന് വെറുതെ തട്ടിവിട്ടു. പക്ഷേ തമാശയ്ക്ക് അങ്ങിനെ പറഞ്ഞെങ്കിലും പനി വന്ന് കഴിഞ്ഞാണ് സത്യത്തിൽ ഞാൻ തന്നെ അത് മനസിലാക്കിയത്.”
എന്റെ ചങ്ക് പെരുമ്പറകൊട്ടാൻ തുടങ്ങി.
ജ്വാല : “ആദ്യമൊന്നും എനിക്ക് അങ്കിളിനോട് ഇതുപോലൊരു താൽപ്പര്യവും ഇല്ലായിരുന്നു, പിന്നെ ഫോൺ വന്നിലെങ്കിൽ പോലും എനിക്ക് അരിശം വന്നു തുടങ്ങി. ചുമ്മാ ഇരുന്ന് കരയുന്നതും മറ്റും കണ്ടപ്പോൾ എമിലി പിടിച്ചിരുത്തി ക്വസ്റ്റ്യൻ ചെയ്തു. അങ്ങിനെ എനിക്ക് പറയേണ്ടിവന്നു. അച്ഛന്റെ സുഹൃത്തിനെ പ്രണയിക്കുന്നു എന്ന് കേട്ടപ്പോൾ അവൾ ഭയങ്കരമായി എതിർത്തു. പക്ഷേ ഫലമില്ലെന്ന് മനസിലായപ്പോൾ ഡ്രോപ്പ് ചെയ്തു”
എന്റെ കണ്ണുകൾ ഈറനായി.
ഞാൻ : “നീ പിന്നെ എന്തുകൊണ്ട് നേരത്ത് പറഞ്ഞില്ല, പറഞ്ഞിരുന്നെങ്കിൽ ഇതുപോലൊരു പരിപാടിയേ ഒഴിവാക്കാമായിരുന്നു” എന്റെ വാക്കുകൾ മുറിഞ്ഞു.
ജ്വാല : “എനിക്ക് അങ്കിളും വാവയും കളിച്ചിങ്ങിനെ ആസ്വദിക്കാനായിരുന്നു ഇഷ്ടം. അത് നഷ്ടപ്പെടുന്നതും ചിന്തിക്കാൻ വയ്യായിരുന്നു.”
ഞാൻ : “അതെന്തിന് നഷ്ടപ്പെടണം?”
വീണ്ടും തമാശഭാവം കൈവരിച്ച ജ്വാല പറഞ്ഞു.