ജ്വാല : “പിന്നെ നിങ്ങളെപ്പോലെ ഒരു പേടിത്തൊണ്ടന്റെ കൊച്ചായിരിക്കുമല്ലോ അത് എന്നോർക്കുമ്പോഴാ ഒരു വിഷമം”
ഞാൻ : “ദേ ജ്വാലേ എനിക്ക് അരിശം വരുന്നുണ്ട് കെട്ടോ”
ജ്വാല : “അത് ന്യായം, കാര്യം കഴിഞ്ഞല്ലോ, ഇനി എന്തും വരാമല്ലോ?”
ഞാൻ : “എടീ പെണ്ണേ നീ തമാശ് കളഞ്ഞിട്ട് സീരിയസ്നെസ് മനസിലാക്കി സംസാരിക്ക്”
ജ്വാല : “എടോ ബുദ്ധൂസ് അങ്കിൾ സാറെ, ഇങ്ങോട്ട് പോരുന്നതിന്റെ ഒരു ദിവസം മുന്നേ ആണ് അവസാനിച്ചത്. അതുകൊണ്ട് വയസാം കാലത്ത് അച്ഛനാകും എന്ന് ഓർത്ത് സന്തോഷിക്കുകയൊന്നും വേണ്ട”
അതു കേട്ടപ്പോൾ പാതി സമാധാനമായി.
ഞാൻ : “വെറുതെ ആളെ പേടിപ്പിച്ചു” ഞാൻ പിറുപിറുത്തു.
ഞാൻ കൈകൾ കൊണ്ട് അവളെ എന്നോട് ചേർത്തു.
ഞാൻ അവളുടെ തമാശയ്ക്ക് നിന്നു കൊടുക്കാത്തതിലും, എന്റെ സ്വരം ഗൗരവത്തിലായതിലും നീരസം ഉണ്ടായതിനാൽ എന്റെ താടിയിൽ കൈകൊണ്ട് തള്ളിപ്പിടിച്ച് ചുംബനത്തെ അവൾ തടഞ്ഞു.
ഞാൻ : “നല്ല ഊരാണല്ലോ?”
പക്ഷേ അവൾ ആ വിഷയത്തിൽ ഏറ്റുപിടിക്കാതെ മറ്റൊരു കാര്യമാണ് അപ്പോൾ ചോദിച്ചത്. അതാകട്ടെ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നതും ആയിരുന്നു.
ജ്വാല : “മുമ്പുണ്ടായിരുന്ന കക്ഷി എന്തേ മാഷിനെ ഇട്ടിട്ടു പോയി?”
ഞാൻ : “കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്”
ജ്വാല : “അത് മനസിലായി, എങ്കിലും വിശദമായി പറ”
ഞാൻ : “എന്റെ പിന്നാലേ ഒരു കേസുകെട്ട് നടപ്പുണ്ടായിരുന്നു…”
ജ്വാല : “തമിഴ് സിനിമാ കഥയാണോ?” അവൾ കളിയാക്കി ചോദിച്ചു.
ഞാൻ : “പറയുന്നില്ല”
ജ്വാല : “ഛെ പറ, പുളുവാണേലും കേൾക്കാൻ രസമുണ്ട്”
ഞാൻ : “ആ പെണ്ണ് ഭാര്യയെ ഫോണിൽ വിളിച്ച് എന്തെല്ലാമോ പറഞ്ഞു..”
ജ്വാല : “ഉം”
ഞാൻ : “അവസാനം രണ്ടും മുട്ടൻ ഉടക്കായി”
ജ്വാല : “ഞാനായിരുന്നെങ്കിൽ ..”
ഞാൻ : “ആയിരുന്നെങ്കിൽ?…”
ജ്വാല : “അല്ല ഒന്നുമില്ല, ഞാൻ വേറെ എന്തോ ഓർത്തു, എന്നിട്ട് പോരട്ടെ”
ഞാൻ : “ഭാര്യയ്ക്ക് പെരുത്ത സംശയം”
ജ്വാല : “ഉം”
ഞാൻ : “ആ സമയത്ത് എന്റെ ഒരു കൂട്ടുകാരൻ കുറെ തമാശകഥകൾ കൂടി ഞങ്ങളെ രണ്ടു പേരേയും വച്ച് ഉണ്ടാക്കിയിരുന്നു. അതെല്ലാം ഭാര്യയുടെ ചെവിയിൽ എത്തി. അത് മുഴുവൻ സത്യമാണെന്ന് അവൾ കരുതി.”