ചേച്ചി കഞ്ഞിയും ആയിട്ട് വന്നു
“ആഹാ… സുന്ദരിക്കുട്ടി ഉണർന്നോ? ദേ ഈ കഞ്ഞി ഒന്ന് കുടിച്ചേ…. ഇന്നലെ അമ്മ ഞങ്ങളെ ശെരിക്കും പേടിപ്പിച്ചു…. പ്രഷർ കൂടി തല ചുറ്റി അമ്മ വീണു മിത്രയും അവനും ആണ് കണ്ടത്….
അപ്പോൾ തോന്നിയ ഒരു കള്ളം പറഞ്ഞു ആ സംഭവത്തെ അമ്മയിൽ നിന്നും മായ്ച്ചു കളയാൻ ചേച്ചി ഒന്ന് ശ്രമിച്ചു….
എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അമ്മ തല ആട്ടി….
ഞാനും മിത്രയും അമ്മയുടെ അരികിൽ ഇരുന്നു കഞ്ഞി കുടിപ്പിച്ചു….
അമ്മ ഇനി റസ്റ്റ് എടുക്ക് ഞങ്ങൾ ഹാളിൽ കാണും…. എന്തെങ്കിലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി…
അമ്മ : ശെരി…. നിങ്ങൾ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി…. ഇതുപോലെ…. എല്ലാർക്കും കെട്ടിപ്പിടിച് ഉമ്മ തന്നിട്ട് അമ്മ കിടന്നു….
ഞങ്ങൾ ഹാളിലേക്കും പോയി….
ചേച്ചി : ഇരിക്ക്…. രണ്ടാളും
ഞങ്ങൾ ഇരുന്നു…
“അമ്മ ഇന്നലെ ഉണ്ടായ കാര്യം അറിയരുത് അത് ഏറ്റവും വലിയ രഹസ്യം ആക്കി വെക്കണം…. മഹി… അച്ഛൻ വരുന്നത് വരെ എല്ലാം നിയ് നോക്കണം…. ഞങ്ങളെ സേഫ് ആക്കി അതുവരെ നോക്കേണ്ടത് നിന്റെ ജോലി ആണ്…. ഇത്രയും ധൈര്യം ഉള്ള അമ്മയെ വരെ അവർ വെറുതെ വിട്ടില്ല….
അവർക്ക് ഉള്ളത് ദൈവം കൊടുക്കും….”
അപ്പൊ മിത്ര: ഇല്ല ചേച്ചി…. നമ്മൾ കൊടുക്കണം ഈ ചെയ്തതിന് ഉള്ള ശിക്ഷ….
അവളുടെ കൂടെ ഞാനും ഏറ്റു പറഞ്ഞു….
ചേച്ചി :”ഓ… ആങ്ങളയും പെങ്ങളും ഒത്തു ചേർന്നുള്ള ഇന്നലത്തെ പണി ഞാനും ഇന്നലെ കണ്ടതാ…. എന്ത് പറഞ്ഞാലും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര സപ്പോർട്ട് ആണെല്ലോ രണ്ടും….
ഞാൻ അല്ലെ ഒറ്റയ്ക്കു ഇങ്ങനെ കിടന്നു ഓടുന്നത്…
രണ്ടാൾക്കും അത് കേട്ട് ഉത്തരം മുട്ടി…
ഹാ… പിന്നെ ഞാൻ പറയാൻ വന്നത് വേറെ ഒരു കാര്യം ആണ്….
അത് നിങ്ങൾ എങ്ങനെ എടുക്കും എന്നറിയില്ല…”
കാര്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലായി….
ചേച്ചി : “നിങ്ങൾക്ക് ഇതൊക്കെ കേട്ടിട്ട് ഞാൻ ചീത്ത ആണെന്ന് തോന്നാം…. പക്ഷേ എനിക്ക് മതിയായി…. എനിക്ക് പേടിയാവുകയാണ്…. അവർ എന്തെങ്കിലും ഒക്കെ നാട്ടിൽ പറയുമോ എന്ന്….”