ബൈക്ക് കാർ പോർച്ചിൽ വെച്ചുക്കൊണ്ട് ഞാൻ കാളിങ് ബെൽ റിംഗ് ചെയ്തു.
മുർഫിയാണ് വാതിൽ തുറന്നത്. എന്നെ കണ്ടതും അവൻ കെട്ടിപിടിച്ചുകൊണ്ട്
മുർഫി : അളിയാ..
ഞാൻ : ഹാപ്പി വെഡിങ് ആനിവേഴ്സറി
മുർഫി : താങ്ക്യു.. നീ ഇരിക്ക്.
ഞാൻ സോഫയിൽ ഇരുന്നു, അവൻ കിച്ചനിലേക്ക് നോക്കികൊണ്ട് അനീറ്റയെ വിളിച്ച ശേഷം എനിക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു.
കിച്ചണിൽ നിന്നും അനീറ്റ ഒരു ഗ്ലാസ് ജ്യുസുമായി ഹാളിലേക്കു വന്നു. വെളുത്ത നിറം, അഞ്ചടി രണ്ട് ഇഞ്ച് ഉയരം മെലിഞ്ഞ ശരീര പ്രകൃതം, പത്തൊൻപതു വയസുള്ളൂ അവൾക്ക്, മുട്ടിനു താഴെ വരെ ഇറക്കമുള്ള മഞ്ഞ സ്കർട്ടും ഡാർക്ക് ബ്ലൂ ബനിയനുമാണ് അവളുടെ വേഷം, (സിനിമ നടി അന്ന ബെന്നിന്റെ ചെറിയ ഛായ ഉണ്ട്)
അവൾ എനിക്ക് അരിക്കിലേക്ക് വന്നു, എനിക്ക് ജ്യുസ് ഗ്ലാസ് കൈമാറി. അവളുടെ കൈകളിൽ നനുത്ത രോമങ്ങൾ കാണാം, ഞാൻ ജ്യുസ് ഗ്ലാസ് വാങ്ങിയ ശേഷം ഗിഫ്റ്റ് കവർ അവൾക്ക് കൊടുത്തുക്കൊണ്ട്
ഞാൻ : ഹാപ്പി വെഡിങ് ആനിവേഴ്സറി
അനി : താങ്ക്യൂ ചേട്ടാ. ഞാൻ ഇത് ഓപ്പൺ ആക്കട്ടെ?
ഞാൻ : yss
അവൾ ഗിഫ്റ്റ് കവർ തുറന്നു, അതിനുള്ളിൽ ബ്ലൂട്യൂത് സ്പീക്കർ ആയിരുന്നു. അത് കണ്ടതും അവൾ സന്തോഷത്തോടെ എന്നോട്
അനി : താങ്ക്യൂ ചേട്ടാ ഞാൻ എത്ര പറഞ്ഞിട്ടും എനിക്ക് ഇത് വരെ മുർഫി വാങ്ങി തന്നില്ല സ്പീക്കർ ചേട്ടന് എങ്ങനെ മനസ്സിലായി എനിക്ക് സ്പീക്കർ ഇഷ്ടമാണെന്നു.
ഞാൻ : എനിക്ക് എങ്ങനെ അറിയാൻ ആണ്.. ഞാൻ ഗിഫ്റ്റ് ഷോപ്പിൽ കയറി നോക്കിയപ്പോൾ എനിക്ക് ഇഷ്ടപെട്ടത് ഇതാണ് അതുകൊണ്ട് വാങ്ങിയതാ. എന്തായാലും ഇഷ്ടപെട്ടല്ലോ അതുമതി..
മുർഫിയെ നോക്കികൊണ്ട് അനീറ്റ
അനി : ഈ സ്പീക്കർ ഞാൻ തരില്ലാട്ടാ