ഗത്യന്തരമില്ലാതെ ഷെഹ്ല അവിടെ നിന്നും ഇറങ്ങി, അവസാന ആശ്രയം മുനീബ് മാത്രമാണ്, ഇനി ഒരിക്കലും മുനീബിനെ കാണില്ല വിളിക്കില്ല എന്ന് അവൾ ശബ്ധം ചെയ്തതായിരുന്നു, എന്നെങ്കിലും തന്റെ ഭർത്താവു തനിക്കു മാപ്പു തരികയാണെങ്കിൽ ഒരു നല്ല ഭാര്യയായി വീണ്ടും ജീവിതം തിരിച്ചു പിടിക്കാം എന്ന് അവൾ തീരുമാനിച്ചതാണ്, പക്ഷെ ഇപ്പോൾ മുമ്പിൽ വേറെ വഴിയില്ലാത്തതു കൊണ്ട് അവൾ അങ്ങേയറ്റം പ്രതീക്ഷയോടെ മുനീബിനെ വിളിച്ചു.
കുറെ നേരത്തെ റിങ്ങിനു ശേഷം മുനീബ് കോള് അറ്റൻഡ് ചെയ്തു, ആ ഷെഹ്ല ഞാൻ നിന്നെ കുറെ വിളിച്ചിരുന്നു, മെസ്സേജുകളും അയച്ചിരുന്നു, പക്ഷെ നിന്റെ ഒരു വിവാരവും ഇല്ല, ഇവിടെയും ആകെ പ്രശ്നമാണ് , നമ്മുടെ കാര്യങ്ങൾ അറിഞ്ഞു ഉമ്മ നെഞ്ച് വേദനയായിട്ടു ഹോസ്പിറ്റലിൽ ആണ് , അത് പോലെ ഉപ്പ പറഞ്ഞത് ഇനി നീയുമായി ബന്ധമുണ്ടായാൽ സ്വത്തിന്റെ ഒരംശം പോലും തരില്ലാന് മാത്രമല്ല ചിലപ്പോ എന്നെ വീട്ടിൽ പോലും കയറ്റില്ല.
അതുകൊണ്ടു നീ എങ്ങനെയെങ്കിലും അവിടെ പിടിച്ചു നിക്ക്, ഹാരിഫ് എന്നെങ്കിലും നിനക്ക് മാപ്പു തരും, എന്നോട് ക്ഷമിക്കണം , നമ്മൾ കാരണം ഉമ്മാക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ ശാപവും നമ്മൾ തന്നെ പേറേണ്ടി വരും.
ഇത്രയും കേട്ടു കഴിഞ്ഞ ഷെഹ്ല വെറും ഒന്ന് മൂളുക മാത്രം ചെയ്തു തിരിച്ചു ഒന്നും പറയാതെ കോള് കട്ടു ചെയ്തു, ശൂന്യമായ മനസ്സുമായി മുമ്പോട്ടേക് നടന്നു, യാതൊരു ലക്ഷ്യവുമില്ലാതെ, കുറെ നടന്നു തളർന്നപ്പോൾ അടുത്ത കണ്ട ബസ് സ്റ്റോപ്പിൽ അവൾ കയറി ഇരുന്നു, പലരും അവളെ സഹതാപത്തോടെയും പുച്ഛത്തോടെയും നോക്കുന്നുണ്ട്, പലരും പല കമന്റുകളും പറയുന്നുണ്ട്, പക്ഷെ ഷഹലയുടെ കാതുകളിലേക്കോ മനസ്സിലേക്കോ ഒന്നും തന്നെ കയറിയില്ല , കാരണം അവൾ എല്ലാം കൊണ്ട് മനസ്സു മരവിച്ച അവസ്ഥയിലായിരുന്നു, എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല, ഏകദേശം ഇരുട്ടിത്തുടങ്ങിയപ്പോൾ ആരോ പറഞ്ഞറിഞ്ഞു ദൈവ ദൂതയെപ്പോലെ ഒരാൾ തന്റെ അരികിലേക്ക് ഓടിയെത്തി, ഷെഹ്ലയുടെ അവസ്ഥ അറിഞ്ഞു അവളുടെ അടുത്തേക് ഓടിയടുക്കുമ്പോൾ ചന്ദ്രേച്ചിയുടെ മനസ്സിൽ ഒരു സംശയമേ ഉണ്ടായിരുന്നുള്ളു, ഇത്ര സുഖ സൗകര്യത്തോടെ ജീവിച്ചു പോന്ന ഷെഹ്ലയെ തന്റെ കുടില് പോലെയുള്ള വീട്ടിലേക്കു എങ്ങനെ ക്ഷണിക്കും എന്ന ഒരു സങ്കോചം മാത്രം.