ഇരുട്ടിന്റെ മറവിൽ ഏതോ ഒരുവൻ ആൾകൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞു, ഉസ്മാനിക്ക നമ്മ കുറച്ചു ദിവസമായി ഇവനെ സ്കെച്ച് ഇടുന്നു, ഒരു സംശയമേ ഇണ്ടായിരുന്നുള്ളൂ , ഇവൻ ആരെ പൂശാനാ ഇവിടെ വരുന്നെന്നു, മരുമോളെയാണോ, തന്റെ മോളെയാണോ അതോ തെന്റെ ഭാര്യയാണൊന്, അത് കേട്ടതും ജനക്കൂട്ടത്തിൽ നിന്നും അടക്കിപ്പിടിച്ച ചിരി കേട്ടു, കൂട്ടത്തിൽ ഏറ്റവും പിറകിൽ നിന്ന ഒരുത്തന്റെ വക അടുത്ത കമ്മന്റ് അല്ല ഉസ്മാനിക്ക അതോ ഇവിടെ കൂട്ടക്കൃഷിയാണോ
ഉസ്മാൻ പുറത്തേക്കു ഇറങ്ങി രണ്ടു അടി മുമ്പോട്ടു വെച്ചതും ജനക്കൂട്ടം പെട്ടെന്ന് നിശബ്ദരായി ഓരോ ചുവടു പിറകോട്ടു വെച്ചു, ഉസ്മാൻ മുനീബിന്റെ മുഖത്തേക്കു രൂക്ഷമായി നോക്കിയതും മുനീബ് മെല്ലെ ഇറങ്ങി ജനക്കൂട്ടത്തിന്റെ ഇടയിലൂടെ പുറത്തേക്കു നടന്നു.
പണക്കാരനും സ്വാധീനവുമുള്ള അലിയാരുടെ മകൻ ആയതു കൊണ്ടും , ഉസ്മാൻ ഹാജിയുടെ വീട് മുറ്റത്തു ആയതു കൊണ്ടും അവൻ അവിടെ നിന്നും തല്ലു കൊള്ളാതെ രക്ഷപ്പെട്ടു.
ഷഹലയുടെ അവസ്ഥയായിരുന്നു ഏറ്റവും പരിതാപകരം, ഈ നടക്കുന്നതൊക്കെ ഒരു സ്വപ്നമായിരുന്നെങ്കിൽ എന്ന് അവൾ പരാർത്ഥിച്ചു പോയി, തല കറങ്ങുന്നതു പോലെ അവൾക്കു തോന്നി, കുഴഞ്ഞു പോകുന്ന കാലുകളാൽ അവിടെ വീഴാതെ നിൽക്കാൻ അവൾ ശരിക്കു കഷ്ടപ്പെട്ടു.
ഈ അവിഹിത ബന്ധം നാട്ടിലാകെ കാട്ടു തീപോലെ പടർന്നു, അതല്ലെങ്കിലും അങ്ങനെയാണല്ലോ? ഇന്ത്യക്കു ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കിട്ടിയാൽ പോലും നമ്മൾ ആരും അറിയില്ല പക്ഷെ ഒരു അവിഹിതം നടന്നാൽ അത് എല്ലാവരും പെട്ടെന്ന് അറിയും, അതിൽ ഏറ്റവും രസകരം ഈ അവിഹിതം ഏറ്റവും അവസാനം അറിയുന്നത് അവളുടെ ഭർത്താവു ആയിരിക്കും എന്നുള്ളതാണ് .
ഷെഹ്ല ശരിക്കും വീട്ടു തടങ്കലിൽ ആയി, അവൾ നാണക്കേട് കൊണ്ട് മുറിയിൽ നിന്നും പുറത്തു ഇറങ്ങാറേ ഇല്ല, ഈ അവിഹിത കഥ പുറത്തു വന്നപ്പോൾ രണ്ടു പേർക്കാണ് ഈ ലോകത്തു സന്തോഷവും നേട്ടവും ഇണ്ടായത് , അതിൽ ഒന്ന് ഹസീനക്കായിരുന്നു, തന്റെ ജീവിതത്തിൽ ഏറ്റവും വല്യ ശത്രു ആയി കണ്ട ഷഹലക്ക് ഈ അവസ്ഥ വന്നതിൽ അവൾക്കു അതിയായ സംതോഷം ഇണ്ടായിരുന്നു, ശരിക്കു പറഞ്ഞാൽ ഷെഹ്ല തന്റെ മുറിയിൽ നിന്നും പുറത്തു ഇറങ്ങാതിരിക്കാൻ ഏറ്റവും വലിയ കാരണവും അത് തന്നെ ആയിരുന്നു,