ദീപാരാധന 7 [Freddy Nicholas]

Posted by

“”അതോർത്തു ചേട്ടായി ടെൻഷനാടിക്കണ്ട അമ്മയോട് പറയേണ്ടത് ഞാൻ പറഞ്ഞോളാം…
“”നീ എന്തൊക്കെയാ മോളെ ദീപു പറയുന്നത്… അല്ലങ്കിൽ തന്നെ അവരുടെ സ്വഭാവവും മാനസികാവസ്ഥ വച്ചു നോക്കിയാൽ, ഇത് പറയുമ്പോൾ ഇനി എന്തൊക്ക പുകിലാണ് ഉണ്ടാവാൻ പോകുന്നതെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ…??””
“”ഒന്നും പേടിക്കണ്ട… ചേട്ടായി അമ്മയെ ഞാൻ തളച്ചോള്ളാം… ഡോൺട് വറി…!! എന്നെ കൊണ്ടുപോകുവോ, ഇല്ലയോ…?! അത്രേം അറിഞ്ഞാ മതി എനിക്ക്…””
“”എന്നിട്ടെവിടെ തങ്ങും…?? ഞങ്ങളുടെ ബന്ധു വീടൊന്നുമില്ല അവിടെ..!!””
“”അത് ഇത്രയും പ്രതേകിച്ച് ചോദിക്കാനുണ്ടോ…?? അത് സ്വാഭാവികമല്ലേ, അത്യാവശ്യം ഫാമിലിയായിട്ട് വരുന്നവർക്ക് താമസിക്കാനല്ലേ അവിടെ വലിയ വലിയ ഹോട്ടലും, റിസോട്ടും ഒക്കെ പണിഞ്ഞിട്ടുള്ളത്…??
എനിക്ക് പിന്നെ മറുത്തൊരക്ഷരം മിണ്ടാൻ പറ്റിയില്ല…
ആ തോൽവി മറയ്ക്കാൻ ഞാൻ പെട്ടെന്ന് തന്നെയങ്ങ് സമ്മതിച്ചു.
“”അങ്ങനെയെങ്കിൽ ഇപ്പൊ തന്നെ പുറപ്പെടണം എങ്കിലേ സന്ധ്യയ്ക്കു മുൻപേ അവിടെ എത്താൻ കഴിയൂ..!!””
പിന്നെ രണ്ടാമതൊന്ന് ചിന്തിക്കാൻ എനിക്കും, മറുത്തൊന്ന് ചോദിക്കാൻ അവളും മെനക്കെട്ടില്ല…
“”ശരി മൂന്നാറെങ്കി മൂന്നാർ… വാക്ക് പാലിച്ചില്ലെന്ന് നാളെ പരാതി പറയില്ലല്ലോ നീ…..!!””
പക്ഷെ… മൂന്നാറിലേക്ക് പോയാൽ ഒരു ദിവസം കൊണ്ട് വരാനോക്കില്ല ട്ടോ…പറഞ്ഞില്ലാന്നു പറയരുത്….”” ഞാൻ അവളെ ഓർമ്മപ്പെടുത്തി.
“”അതെനിക്കും അറിയാം… സാറേ… എന്നെ പേടിപ്പിക്കല്ലേ…””
“”കുഴപ്പമില്ലന്നെ… മറ്റന്നാൾ തിരിച്ചാ മതി.”” അവൾ വളരെ നിസ്സാര ഭാവത്തിൽ പറഞ്ഞു.
“”മറ്റന്നാളോ… അയ്യോ… മൂന്നു ദിവസമോ…?? ഇത് കഴിഞ്ഞ് എനിക്ക് തിരിച്ചു ജോലിക്ക് പോകാനുള്ളതാ കൊച്ചേ….!!””
“”അത്രയും ദൂരം വണ്ടിയോടിച്ചിട്ട് പിന്നെ അപ്പൊ തന്നെ മടങ്ങാൻ ഒക്കുമോ… വൺ ഡേയ് ടൂർ അല്ല ഞാൻ ഉദ്ദേശിച്ചത്, എന്റെ മണ്ടൻ ചേട്ടായി…??””
“”അതിന് നമ്മൾ മാറ്റാനുള്ള സ്‌പേർ ഡ്രെസ്സൊന്നും എടുത്തില്ലല്ലോ…??””

Leave a Reply

Your email address will not be published. Required fields are marked *