നിന്നെ എനിക്ക് ഇഷ്ടം തന്നെയാ…. പക്ഷെ……. എന്റെ മുറച്ചെറുക്കൻ വെറുതെ കിടന്നു ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട കേട്ടോ. ഇന്നലെ ഷെമിച്ചേച്ചി എന്തോരം കരച്ചിൽ ആയിരുന്നെന്നു അറിയുമൊ? എന്നെ കെട്ടിപ്പിടിച്ചു…. ദേ ഇപ്പോൾ അടുത്തയാൾ തുടങ്ങിയിരിക്കുന്നു.തീരുമാനം നമ്മൾ രണ്ട്പേരും കൂടല്ലേ എടുത്തത്. അച്ചുവേട്ടന്റെ പെണ്ണാകാൻ ഞാൻ കൊതിച്ചു എന്നുള്ളത് സത്യം ആണ്. പക്ഷെ അന്ന് അച്ചുച്ചേട്ടൻ പറഞ്ഞതിന് ശേഷം ഞാൻ അത് പാടെ മനസ്സിൽ നിന്നും കളഞ്ഞു. എനിക്കിപ്പോൾ ഒരു വിഷമവും ഇല്ല. ഞാൻ അവളെ ചേർത്തു പിടിച്ച് അവളുടെ കവിളിലും നെറുകയിലും എല്ലാം ചുംബനം കൊണ്ട് മൂടി…..
എനിക്കിതു മതി അച്ചുചേട്ടന് എന്നെ ഇഷ്ടമാണെന്നു അറിയാൻ എനിക്കിതുതന്നെ ധാരാളം. അതെ മുറച്ചെറുക്കാ വിട് ഇങ്ങനെങ്ങാനും നമ്മൾ നിൽക്കുന്നത് കണ്ട് ഷെമിച്ചേച്ചി വന്നാലേ എന്നെ കൊന്നുകളയും കേട്ടോ…. അവൾ എന്റെ പിടി വിടുവിച്ചു ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പോകാനായി തിരിഞ്ഞു. അച്ചൂട്ടി ഒന്ന് നിന്നെ??? മഹമ് എന്താ അച്ചുവേട്ടാ?? നിനക്ക് മനുവിനോട് എന്തെങ്കിലും ഉണ്ടോ??? എന്ത് ഉണ്ടോന്നു??? പ്രണയം വല്ലതും ഉണ്ടോന്നു???? ഒന്ന് പൊ അച്ചുചേട്ടാ…… പ്രണയം……
അങ്ങോട്ട് ചെന്നാൽ മതി പ്രണയമെന്നും പറഞ്ഞ്. തല്ലിക്കൊല്ലും എന്നെ… അവൾ പിടിത്തം തരാതെ കോണി ഇറങ്ങി താഴേക്കു പോയി.അങ്ങിനെ രാത്രി ഭക്ഷണവുമൊക്കെ കഴിച്ചു അവളെ കൊണ്ട് ചെന്ന് ആക്കാൻ വേണ്ടി ഞാൻ വണ്ടി എടുത്തു…. ഇന്നേരമെല്ലാം തന്നെ ഇത്തയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിപ്പുണ്ട്…. എനിക്കും ദേഷ്യം വന്നു. ഞാൻ അവളെ കൊണ്ടാക്കാൻ വേണ്ടി പോയി ബാഗ്എല്ലാം ഇരിക്കുന്നത് കൊണ്ട് ഞാൻ വണ്ടിയും എടുത്താണ് പോയത്. ഇനി ആന്റി പരാതികളുടെ കെട്ടഴിക്കും… എന്തെ രണ്ട് ദിവസം വിളിച്ചില്ല, മെസ്സേജ് അയച്ചില്ല….. ഭാഗ്യം പതിവുപോലെ അങ്ങിനെ ഉണ്ടായില്ല. കഴിച്ചോടാ വാവേ…..
മഹമ് കഴിച്ചു ആന്റി. നീ ഇനി ഇവിടുന്നു പോകാൻ ഉദ്ദേശം ഇല്ലെടി അച്ചൂട്ടി…. എല്ലാം കെട്ടിപെറുക്കി ഇങ്ങ്പൊന്നോ??ആന്റി അവളോട് ചോദിച്ചു.അക്കുവിനെ എന്താ കൊണ്ട് വരാഞ്ഞേ വാവേ?? അവന് ഉറക്കം തെളിഞ്ഞിട്ടില്ല ആന്റി…. മൂശേട്ട കാണിച്ചു അവിടെ ഇരിപ്പുണ്ട്.പോട്ടെ ആന്റി….. പോകുവാണോ നീ??? മഹമ് വണ്ടിയും ആയിട്ടാണ് ഞാൻ വന്നത് ഒരു ലോഡ് ഉണ്ടായിരുന്നല്ലോ അവളുടെ സാധനങ്ങൾ.ദേ പായസം ഉണ്ടാക്കിയിട്ടുണ്ടിന്ന് വാ…..