ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]

Posted by

എനിക്ക് ഇങ്ങനെയൊക്കെയങ്ങു നിങ്ങളുടെ കൂടെ കഴിഞ്ഞാൽ മതി. എനിക്ക് കല്യാണം ഒന്നും വേണ്ട. ഇവൾ ഇങ്ങനെ പൊട്ടികരയുന്നത് ആദ്യമായാണ് കാണുന്നത്.അവളെ കെട്ടിപുണർന്നുകൊണ്ട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് കൊണ്ട് കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ദേ ഇന്ന് തന്നെ ഞാൻ അമ്മയോട് സംസാരിക്കുന്നുണ്ട് അഭിയേട്ടനെ ക്കുറിച്ച്.അച്ചൂ ഇത് നടന്നില്ലെങ്കിൽ ഇനി എനിക്ക് കല്യാണമേ വേണ്ട.നടക്കുംപെണ്ണെ…..

പിന്നെ ഞാൻ അവളെയും പിടിച്ച്കൊണ്ട് വീട്ടിലേക്കു നടന്നു.അച്ചുവേ നീ ഇതെവിടെ പോയികിടക്കുവായിരുന്നു പോകണ്ടേ നമുക്ക് അമ്മയുടെ ചോദ്യം.വാ വന്ന് ഊണ് കഴിക്ക് അമ്മയ്‌ക്കൊഴിച്ച് ബാക്കി എല്ലാവരുടെയും മുഖത്തു ഒരു ദുഃഖത്തിന്റെ നിഴലാട്ടം കണ്ടു.അച്ചൂട്ടിയെ മോളെ ദേ മായയുടെ അടുത്ത് ചെന്ന് അവളെ ബുദ്ധിമുട്ടിക്കകയൊന്നും ചെയ്യല്ലേ. നാത്തൂനേ ഒരുകണ്ണ് വേണമെ…അമ്മായി ഒന്ന് കൂടി അമ്മയെ ശട്ടം കെട്ടി. നീ പേടിക്കാതെ ശ്യാമളെ അവളെ ഞാൻ നോക്കിക്കോളാം…..

ഊണ് കഴിച്ചു യാത്ര പറഞ്ഞ് പതിവുപോലെ തന്നെ അമ്മ കുറെ ചെടികളും ചേനയും കാച്ചിലും എല്ലാം എടുത്തു വണ്ടി നിറച്ചു.അങ്ങനെ യാത്ര പറഞ്ഞ് എല്ലാവരും വണ്ടിയിൽ ക്കയറി….. എന്റെ അച്ചുവേ നീ ഇതിനെക്കൂടെ അങ്ങ് കൊണ്ട് പൊക്കോ….. നീ ഇവിടെ വന്ന് രണ്ട് ദിവസം നിന്നിട്ട് പോയാൽ പിന്നെ നീ പോയതിന്റെ ദേഷ്യം ഞങ്ങളോടാണ് കാണിക്കുന്നത്. ഇതിനെയൊക്കെയെങ്ങനെ കെട്ടിച്ചുവേറൊരു വീട്ടിലേക്കു വിടുമോ എന്തോ….

അമ്മായിയുടെ കളിയാക്കൽ.എന്റെ ചേച്ചിപെണ്ണിനെ കളിയാക്കികൊണ്ടാണ് അമ്മായി പറഞ്ഞത്. അശ്വതി ഇന്ന് മനഃപൂർവ്വം കാറിനു പിന്നിലാണ് കയറിയത്. ഇത്തയ്ക്ക് വേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുത്തപോലെ.എനിക്ക് അശ്വതിയുടെ മുഖത്തു നോക്കാൻ ശരിക്കും ചമ്മൽ ആയിരുന്നു. അവൾക്കാണെങ്കിൽ ഞാൻഒന്നും അറിഞ്ഞിട്ടില്ലേ എന്ന ഭാവംആയിരുന്നു.അക്കുക്കുട്ടൻ വണ്ടിയിൽ കയറിയപ്പോളെ അശ്വതിയുടെ മടിയിലേക്ക് ചാഞ്ഞു അവൻ ഉറക്കം ആയി. പാതി ഉറക്കത്തിൽ നിന്നും എണീപ്പിച്ചു ഒരുക്കി ഇറക്കിയതാണ് അവനെ.

അല്ലേലും വണ്ടി കണ്ടാൽ അവൻ ഉറങ്ങും. ഞാൻ വണ്ടി മെല്ലെ മുന്നോട്ടെടുത്തു.വിങ്ങിപൊട്ടുന്ന മുഖവുമായി എന്റെ ചേച്ചിപെണ്ണ് എന്നെ തന്നെ നോക്കിനിൽക്കുന്നത് ഞാൻ സൈഡ് മിറരിലൂടെ ഗേറ്റ് കടക്കും വരെ ഞാൻ കണ്ടു.ഞാൻ ഇടക്കൊന്നു ഇത്തയെ പാളി നോക്കി,വിഷമിച്ച മുഖവുമായി പുറത്തേക്കു നോക്കി ഇരിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു. ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തി.എന്താ എല്ലാവരും വല്ല മരണ വീട്ടിലേക്കും ആണോ പോകുന്നത്… എന്റെ ശബ്ദം അല്പം ഉച്ചത്തിൽ ആയിപോയി. ശബ്ദം കേട്ട് അക്കുക്കുട്ടൻ ചാടി എഴുനേറ്റു നിലവിളിക്കാൻ തുടങ്ങി. അമ്മ എന്നെ കൊന്നില്ലെന്നേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *