പച്ചയിൽ സ്വർണ്ണ ബോർഡറിനാൽ ആവരണം ചെയ്ത ആ പാട്ടുപാവാടയുടെ ഓരഭാഗം ഇടുപ്പിലായി കുത്തി, ചുണ്ടുവിരൽ ഉയർത്തി മുൻകരുതൽ തരുന്നരീതിയിൽ ആംഗ്യം കാണിക്കുന്ന പെണ്ണിന്റെ മുഖമഴക് സൂര്യ പ്രകാശത്തിൽ തിളങ്ങി നിന്നു..
സുന്ദരിയാണവൾ,, ഗോതമ്പിന്റെ നിറമുള്ള മേനിയഴകും കൂവള കണ്ണുകളും തുണ്ടിപ്പഴ ചുണ്ടുകളും എല്ലാം അവളുടെ സൗന്ദര്യം വിളിച്ചുകാണിക്കാൻ മത്സരിക്കുന്നതായി തോന്നും. അതെ അവളാണെന്റെ ആരു.. അരുന്ധതി, ആരു ചോദിച്ചാലും മാളിയേക്കലെ ഉണ്ണി കെട്ടാൻ പോണ പെണ്ണാണ് ഞാനെന്ന് ഏറെ അഭിമാനത്തിൽ പറയുന്നവൾ
എന്നാൽ അവളുടെ അച്ഛൻ തെക്കേലെ ശങ്കരൻകുട്ടി എന്റെ അമ്മാവൻ അയാൾക്ക് ഇഷ്ടമല്ല ഇതൊന്നും ,അതിന്റെ കാരണം എന്റെ fഅച്ഛൻ ഇയ്യാളെ സ്വത്തിന്റെ കാര്യത്തിൽ ചതിച്ചു എന്നാണ് പറയണേ, മുഴുവൻ സ്വത്തും തട്ടിയെടുത്തുന്നു, അതിന്റെ വൈരാഗ്യത്തിൽ ഇയ്യാൾ എന്റെ അച്ഛനെ.! അന്നെനിക്ക് അറിയുന്നുണ്ടായിരുന്നില്ല വെള്ളയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്ന അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന്,,ആ പാവത്തിന് വേണ്ടി ഒന്ന്കരയാൻ കൂടെ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു നോവാ. അയാളോടുള്ള ദേഷ്യത്തിൽ ഞാൻ ആരുനെ ശ്രദ്ധിക്കാറുകുടെ ഉണ്ടായിരുന്നില്ല, അയാളോടുള്ള വെറുപ്പും ദേഷ്യവും ഞാൻ അവളോട് തീർക്കും, അന്നെലാം കൈത്തണ്ടകൊണ്ട് കണ്ണീർ ഒപ്പുമ്പോൾ അവൾ പറയുന്ന ഒന്നുണ്ട്
“” ഉണ്ണിയേട്ടൻ ന്നെ എത്രയൊക്കെ വെറുത്താലും നിക്ക് തിരിച്ചു കൊല്ലാനുള്ള സ്നേഹ.. ഉണ്ണി ഈ ആരുന്റെയാ !! ആരുന്റെ മാത്രം.. “”
അവൾ ഇടക്കെല്ലാം അവിടെ എന്റെ വീട്ടിൽ ആണ്., അയാൾ അറിയാതെയാണ് വരുന്നത്..അമ്മക്കും വലിയ ഇഷ്ടമാണ് അവളെ അവൾ ഒറ്റമോളാണ് ഞാനും
. അവൾ എനിക്കുള്ളതാണെന്നു പണ്ടെങ്ങോ പറഞ്ഞുവച്ചതാണത്ര,,, അതോർത്തു എന്നേം മനസിലിട്ട് നടക്കുന്നോരു പെണ്ണും,, അവളോടുള്ള ആ വെറുപ്പും ദെഷ്യവും പിന്നീട് ആ കുറുമ്പിലും കളിയിലും ചിരിയിലും എപ്പോളോ നഷ്ടമായി അത് പതിയെ പ്രണയത്തിലേക്ക് ചേക്കേറി..
പിന്നീട് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി,
അവളുടെ മുത്തുപോഴിക്കുന്ന ചിരിയും പിണങ്ങുമ്പോൾ ഉള്ള കോപ്രായങ്ങളും എല്ലാം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചതായി എനിക്ക് തോന്നിത്തുടങ്ങി ,, അതെ വാക്കുകൾ കൊണ്ട് ഞാൻ മുറിവേൽപ്പിക്കുമ്പോൾ അവൾ പറയുന്ന വാക്കിനു ഇന്നവൾ ജയിച്ചു..
“” ഏട്ടാ ന്നെ എത്രയൊക്കെ വെറുത്താലും ചീത്ത പറഞ്ഞാലും ന്നിക്ക് ഒരു കുഴപ്പോം ഇല്ലെന്നേ,മറിച്ചു സ്നേഹേ ഉള്ളു..