പ്രണയിനി [വേടൻ]

Posted by

പ്രണയിനി

Pranayini | Author : Vedan


” ആത്മാവ് ” ന്നൊരു സുഹൃത്തിന്റെ നിർദേശപ്രകാരം എഴുതിയ കഥയാണ്..അവൻ പറഞ്ഞു തന്ന ഒരു ആശയത്തിൽ എഴുതി.. എങ്ങനെ ഉണ്ടെന്നോ ഇനി എന്താണെന്നോ ഒന്നുമൊരു നിച്ഛയമില്ല.., പിന്നെ കഥ എഴുതാൻ എന്തോ ഒരു വല്ലാത്ത ഫീൽ ഉണ്ട്, അത് ആത്മ നീ പറഞ്ഞപോലെ ആ ആളുടെ സാമിപ്യമായിരിക്കും ഏതായാലും ഞാൻ എന്റെ രീതിയിൽ കഥയെ ഒന്ന് മറ്റും പിന്നെ ഓരോ പാർട്ടിലും വേണ്ട മാറ്റങ്ങളും പോരായിമ്മയും ചൂണ്ടി കാണിക്കണം. തുടർന്നുള്ള പാർട്ടുകൾ എപ്പോളായിരിക്കും എന്നൊന്നും പറയാൻ കഴിയില്ല, തരാം എന്നൊരു ഉറപ്പല്ലാതെ.കഥ ഇഷ്ടമായാൽ മാത്രം പറയുക.. കാരണം ഇത് എന്റെ ഭാവനയിൽ ഉണ്ടായിരുന്ന ഒന്നല്ല.. വേറെ ഒരു ആശയമായിരുന്നു എന്റെ ഉള്ളിൽ അതിനി പിന്നീട് നോക്കാം… പിന്നെ ഈ കഥയിലെ കഥാപാത്രങ്ങളുമായി ആർകെങ്കിലും സാമിപ്യം തോന്നിയാൽ അത് തികച്ചും യഥാർച്ഛികം മാത്രം..

അപ്പൊ കഥ ആരംഭിക്കലമാ..!!

ˇ

“” എടാ കുറെ നേരമായല്ലോ ഫോൺ ബെല്ലടിക്കാൻ തുടങ്ങിട്ട്,,

ഒന്നുല്ലെങ്കിൽ ആരാണെന്നെകിലും ഒന്ന് നോക്ക്.. “”

വൈകിട്ടുള്ള കുളിയും കഴിഞ്ഞു കുളക്കടവിലിരുന്ന് വിനു വാങ്ങിയ ബീഡിയിൽ ഒരു പുക എടുക്കുമ്പോളാണ് നിർത്താതെ ഉള്ള ഫോൺ വിളി മുഴങ്ങുന്നത്. അതവന് ആരോചകരമയിയാണ് തോന്നിയത്, അതോടെ ഞാൻആരാണെന്ന് നോക്കാതെ തന്നെ ഫോൺ എടുത്തു

“” മ്മ്.. ദാ വരാണു..

ഇല്ല എങ്ങും പോയിട്ടില്ല , ഇവിടെ ഇണ്ടമ്മേ. ശെരി.. അഹ് അമ്മാ.. വെച്ചോ.. “”

അമ്മയുടെ വാർത്തമാനം കേട്ടാൽ തോന്നും ഞാൻ ഇപ്പോളും കൊച്ചുകുട്ട്യാണെന്ന്, അമ്മയാണോടാ എന്നുള്ള അവന്റെ ചോദ്യത്തിനു തലയും കുലുക്കി അവസാന പുകയും ഉള്ളിലേക്കെടുത്തു പുറത്തേക്ക് തള്ളുമ്പോൾ പുറകിലൊരു മുരടനക്കം

ഈശ്വരാ…. പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് വെള്ളിയാഴ്ചകളിൽ മോക്ഷം ലഭിക്കാത്ത ദുരത്മക്കൾ ഇറങ്ങി നടക്കുമെന്നുള്ള കാര്യം.. ഇന്നാണെകിൽ വെള്ളിയാഴ്ചയും അങ്ങനെ വല്ലതുമാവുമോ എന്റെ മഹാദേവ..

“” ആപ്പോ ഉണ്ണിയേട്ടൻ ഇടെ ഇരുന്നിതാണല്ലേ പരിപാടി.. ഞാൻ മെമ്മയോട് പറയണുണ്ട് രണ്ടിന്റേം കാര്യം നോക്കിക്കോ..!! “”

Leave a Reply

Your email address will not be published.