രമേഷ് ഷർട്ട് എടുത്തിടാൻ ബാൽക്കണിയിലേക്ക് ഓടി.
വെള്ളമടിക്കുമ്പോൾ രമേഷിൻ്റെ പണി ആണ് ഡ്രസ്സ് ഊരിയിട്ട് ഇരിക്കുക എന്നത്. രണ്ട് പെഗ് കൂടി കഴിഞ്ഞിരുന്നേൽ അവൻ ഷെഡ്‌ഡി പുറത്താണ് ഇരിക്കാറു.
“അർജ്ജു എനിക്ക് തന്നോട് മാത്രമായി ഒരു കാര്യം സംസാരിക്കാനുണ്ട്.”
അതും പറഞ്ഞവൾ ആദ്യം കാണുന്ന ബെഡ് റൂമിലേക്ക് പോയി. എൻ്റെ റൂമിലേക്ക് തന്നെ. വാതിലടച്ചില്ല
എല്ലാവരും എന്നെയാണ് നോക്കുന്നത്. അവന്മാർ അത് വരെ അടിച്ചതൊക്കെ ഇറങ്ങി പോയി എന്ന് കണ്ടാൽ അറിയാം.
“എടാ നീ അവളെ പിടിച്ചു പുറത്താക്കാനോ. അതോ ഞാൻ വേണോ?”
രാഹുൽ ചീറി.
അവൻ്റെ ശബ്‌ദം കേട്ട് മണി ചേട്ടനും ഓടി വന്നു.
അവൻ്റെ അടുത്ത് ഒന്നും മിണ്ടാൻ നിന്നില്ല നേരെ റൂമിലോട്ട് ചെന്നു. അവൾ ബാഗൊക്കെ താഴെ ഇറക്കി വെച്ച് കട്ടിലിൽ ഇരിക്കുകയാണ്. കറുത്ത ജീൻസും ഒരു മെറൂൺ ഷിർട്ടുമാണ് വേഷം
കണ്ണിൽ ഒരു തിളക്കമുണ്ട്. രണ്ടും കൽപ്പിച്ചാണ് അവളുടെ വരവ്.
“വാതിലടക്കാമോ അർജ്ജു.”
“വാതിലൊന്നും അടക്കുന്നില്ല. നീ പെട്ടിയും കിടക്കയുമൊക്കെ എടുത്ത് എന്തിനാണ് ഇങ്ങോട്ട് കെട്ടി എടുത്തത്?
ഞാൻ അൽപ്പം ഉച്ചത്തിൽ തന്നെ ചോദിച്ചു.
അവൾ ഒന്ന് ചിരിച്ചു കാണിച്ചു.
“കിടക്കയൊന്നും എടുത്തിട്ടില്ല. ഇവിടെ നല്ല ബെഡ് ഉണ്ടല്ലോ. “
“സുമേഷേ സുമേഷേ” അവൾ ഉച്ചത്തിൽ വിളിച്ചു. സുമേഷ് ഓടി വാതിലിനടുക്കൽ എത്തി. ആദ്യം എന്നെ നോക്കി പിന്നെ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
“ഡാ നീ എൻ്റെ പെട്ടി ഒന്ന് ഹാളിലേക്ക് എടുത്ത് വെക്കുമോ, പ്ളീസ്ഡാ ഡാ”
അവൻ അതേ സ്പീഡിൽ പോയി.
“നീ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത്”
ഈ തവണ ഞാൻ പതുക്കെയാണ് ചോദിച്ചത്.
“നിങ്ങൾ എന്തു കളി കളിച്ചാണ് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. എന്നോട് ദേഷ്യമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാമോ? ഒന്നുമില്ലെങ്കിൽ ഞാൻ ഒരു പെണ്ണല്ലേ. അതും വീട്ടുകാർ പടി അടച്ചു പിണ്ഡം വെച്ച പെണ്ണ്. ”
അവളുടെ ശബ്ദം ഉച്ചത്തിലായി. പുറത്തുള്ളവർ കേൾക്കാൻ വേണ്ടിയാണ് അവളുടെ ഡയലോഗ്. അതും വോയ്‌സ് ഒക്കെ നല്ല പോലെ മോഡുലേറ്റ ചെയ്‌ത് കരയുന്ന പോലെ.