” ബാച്ചില്ലേഴ്സ് താമസിക്കുന്നിടത്തു പെണ്ണുങ്ങൾക്ക് എന്താണ് കാര്യം. ഈ വക മറ്റേ പരിപാടി ഒന്നും ഇവിടെ സമ്മതിക്കില്ല . മാന്യന്മാർ താമസിക്കുന്ന സ്ഥലമാണ്. മര്യാദക്ക് പോയില്ലെങ്കിൽ ഞങ്ങൾ പോലീസിനെ വിളിക്കും”
കുര്യൻ കത്തിക്കയറുകയാണ്. 6.6 അടിയുള്ള സിങ് അങ്ങേരുടെ ഒപ്പം ഇത് ചോദ്യം ചെയ്യാൻ വന്നു എന്നാണ് അയാൾ വിചാരിച്ചിരിക്കുന്നത് എന്ന് തോന്നും.
മുൻപിൽ നിൽക്കുന്ന രാഹുൽ പൊട്ടി തെറിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിനു മുൻപ് അന്ന വക കിട്ടി.
“താൻ ഏതാടോ കിളവ. മറ്റേ പരിപാടി നടത്തുന്നത് തൻ്റെ വീട്ടിലിരിക്കുന്നവൾ. പിന്നെ പോലീസിനെ വിളിക്കണേൽ വിളിക്ക്. പക്ഷേ കൊണ്ടുപോകുന്നത് തന്നെയായിരിക്കും. എൻ്റെ അപ്പച്ചിയാണ് സിറ്റി പോലീസ് കമ്മിഷണർ. സംശയം വല്ലതുമുണ്ടെങ്കിൽ ഇവരോട് ചോദിച്ചാൽ മതി”
ആളൊന്ന് ഞെട്ടി. സഹായത്തിനായി അയാൾ സിങിനെ നോക്കി. പിന്നെ കെയർടേക്കറിനെയും ആരും ഒന്നും മിണ്ടുന്നില്ല അപ്പോഴേക്കും സെക്യൂരിറ്റി അയാളുടെ ചെവിയിൽ എന്തോ പറഞ്ഞു. അന്ന് കമ്മിഷണർ വന്ന കാര്യമായിരിക്കണം അതോടെ അയാൾ ഒന്ന് ചുമന്നു തുടുത്തു. ഒന്നും മിണ്ടാതെ പോയി. പിന്നാലെ കെയർ ടേക്കറും സെക്യൂരിറ്റിയും വാല് പോലെ പോയി.
സിങ്ങും കൂടെയുള്ള ആളും പാറ പോലെ നിൽക്കുന്നുണ്ട്. അവരുടെ മുഖത്തൊരു അമ്പരപ്പുണ്ട്
“ഭായിജാൻ ഹം ബഡേ ദോസ്ത് ഹേ. കോയി ഗത്രാ നഹി ഹേ. “
അന്ന പുഞ്ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
രാഹുലാണെങ്കിൽ കിളി പോയി നിൽക്കുകയാണ്.
സിങ് എന്തോ പറയാൻ വന്നപ്പോഴേക്കും അവരോട് പൊക്കോളാൻ ഞാൻ കണ്ണു കൊണ്ട് കാണിച്ചു. അതോടെ അവരും പോയി.
ജീവിയുടെ ആൾക്കാരെ ഇവൾ അറിയേണ്ട
അടുത്ത നിമിഷം രാഹുലിൻ്റെ തടഞ്ഞു വെച്ച കൈയിനടിയിലൂടെ അന്ന ഫ്ലാറ്റിലേക്ക് കയറി. suitcase വെളിയിൽ ഉപേക്ഷിച്ചു.
ഞാനടക്കം എല്ലാവരും അന്ധാളിച്ചു നിൽക്കുകയാണ്. സാധാരണ അവളെ കാണുമ്പോൾ ഇരച്ചു വരാറുള്ള ദേഷ്യം ഇല്ല. ഒരു മരവിച്ച അവസ്ഥ.
“ഹായ്. ”
എൻ്റെ പിന്നിൽ നിൽക്കുന്ന എല്ലാവരെയും കൈ വീശി കാണിച്ചു.
“ഇതെന്താടാ കരടിയോ? എന്താണ് രമേഷ്, ഒരു പെൺ കുട്ടി വന്നാൽ ഷർട്ടൊന്നും ഇടാതെ ഇങ്ങനെ നിൽക്കുകയാണോ?”