ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

 

സംഭവം ശരിയാണ്. പെണ്ണെന്ന നിലയിൽ   മാനനഷ്ടം, കുടുംബക്കാർ എതിരായി അപ്പച്ചി പിണങ്ങി. കൂട്ടുകാരും പോയി  കോളേജ് ഹോസ്റ്റലിൽ നിന്ന് പ്രൈവറ്റ് ഹോസ്റ്റലിലേക്ക് മാറിയതിൻ്റെ  ബുദ്ധിമുട്ടുകൾ വേറെ.   എല്ലാ ദിവസവും ഓട്ടോക്കാരുമായി പൈസയെ ചൊല്ലി തർക്കം. ക്ലാസ്സ് കഴിഞ്ഞു തിരിച്ചു പോകാൻ അതിലും ബുദ്ധിമുട്ട്. two wheeler ഓടിക്കാൻ അറിയില്ല. അല്ലെങ്കിലും കാശ് എടുത്തു ചിലവാക്കിയാൽ അടുത്ത സെമസ്റ്റർ ഫീസ് അടക്കാൻ ബുദ്ധിമുട്ടും. എന്തായാലും തോക്കാൻ പാടില്ല. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം. പഠിച്ചു ഒരു ജോലി കണ്ടെത്തണം. ബാക്കി ഒക്കെ അന്നേരം

 

ക്ലാസ്സ് കഴിഞ്ഞതും അന്ന പതിവ് പോലെ ഹോസ്റ്റലിലേക്ക് ചെന്നു രണ്ടു ദിവസത്തേക്ക് ഒറ്റക്കാണ്. ബാങ്കിൽ നിന്ന് പാറു ചേച്ചി നാട്ടിൽ പോയി, നാളെ രാവിലെ സ്റ്റീഫനെ കൂട്ടി ഷോപ്പിങ്ങിന് പോകണം. അന്ന ഓരോന്നാലോചിച്ചിരുന്നു.

 

ക്ലാസ്സ് കഴിഞ്ഞ അർജ്ജുവും രാഹുലും കാറുമായി കോളേജിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ സിങ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ഇന്നോവയും രാഹുൽ ഡ്രൈവർ സീറ്റിൽ നിന്ന് മാറി പുറകിലേക്ക് കയറി.  പക്ഷേ രണ്ടു പേരും ബെവ്‌കോ സൂപ്പർമാർകെറ്റിൽ പോകണമെന്ന് ആവിശ്യപെട്ടിട്ട സിങ് കൂട്ടാക്കിയില്ല. അവസാനം സാധനം വാങ്ങാനായി രാഹുൽ  ഫ്ലാറ്റിൽ ചെന്നിട്ട് ഒരു ഓട്ടോ വിളിച്ചു പോയി

 

ശനിയാഴ്ച്ച പതിനൊന്ന് മണിയോടെ എല്ലാവരും ഫ്ലാറ്റിലേക്ക് എത്തി. ബാലക്കണിയിൽ പേപ്പർ വിരിച്ചിരുന്നു പരിപാടി തുടങ്ങി.  കഴിഞ്ഞ തവണത്തെ പോലെ ഫോറിൻ ബ്രാൻഡ് ഒന്നുമില്ല. മൂന്ന്  ബകാർഡി വോഡ്‌ക. പിന്നെ   മണി ചേട്ടൻ വക ചിക്കൻ ലിവറും ബീഫ് ഫ്രൈയുമാണ് ടച്ചിങ്സ്. മണിചേട്ടന് ഇനി റെസ്റ് കൊടുക്കാമെന്ന് തീരുമാനിച്ചു. അതു കൊണ്ട് കുറച്ചു കഴിയുമ്പോൾ ഫുഡ് swiggy ചെയ്യണം.

എല്ലാവരും സന്തോഷത്തിലാണ് കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു കൂടൽ. ഓരോ  പെഗ്‌ അടിച്ചു കഴിഞ്ഞപ്പോളേക്കും   കഥകൾ ഒക്കെ പറഞ്ഞു തുടങ്ങി. ക്ലാസ്സിലെ പെണ്ണുങ്ങൾ മുതൽ  പല കാര്യവും സംസാര വിഷയമാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. എല്ലാവന്മാരും കുറച്ചു പറ്റായിട്ടുണ്ട്

എല്ലാവർക്കും എൻ്റെ വായിൽ നിന്ന് ഗോവയിൽ നടന്ന കാര്യങ്ങൾ അറിയാൻ കാത്തു നിൽക്കുകയാണ്. രാഹുൽ പല പ്രാവിശ്യം മുഖത്തു നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *