ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

കറക്റ്റ് സമയത്തു കാളിംഗ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല. ഇനി  അസോസിയേഷൻ കാരാണോ. നേരത്തെ പെരട്ട കിളവനിട്ട് നല്ല ഡോസ് കൊടുത്തതാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ  പോയി ഡോർ തുറന്നു.

ഭാഗ്യം അവന്മാർ ഓർഡർ ചെയ്‌ത ഫുഡ് ആണ്.

നേരെ മണി ചേട്ടൻ്റെ അടുത്ത് ചെന്ന് സ്റ്റീഫൻ്റെ അനിയൻ ആണെന്ന് പറഞ്ഞു പരിചയപ്പെട്ടു ഒഴിഞ്ഞു കിടക്കുന്ന ഒരു റൂം കാണിച്ചു തരാൻ പറഞ്ഞു. പുള്ളി അർജ്ജുവിനെ ഒന്ന് നോക്കി എന്നിട്ട് എൻ്റെ കൈയിലെ ബാഗ് വാങ്ങി കൊണ്ട് ഒരു റൂമിലേക്ക് നടന്നു. പിന്നാലെ ഞാനും. എല്ലാവന്മാരോടുമായി ഞാൻ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു.

 

വാതിലടച്ചു കുറ്റിയിട്ടു കഴിഞ്ഞപ്പോളാണ് നേരാവണ്ണം ശ്വാസമെടുത്തത്.

ഗുഡ് ജോബ് അന്ന.

ചവിട്ടി പുറത്താക്കുമെന്ന് കരുതിയതാണ് എന്തായാലും അതുണ്ടായില്ല. ഒരുപക്ഷേ ബാക്കി ഉള്ളവരൊക്കെ അവിടെ ഉള്ളത് കൊണ്ടായിരിക്കും. എല്ലാവന്മാരെയും മാക്സിമം പിടിച്ചു നിർത്തണം. ഇരുട്ടായാൽ പിന്നെ എന്നെ പുറത്താക്കില്ലയിരിക്കും.

ഞാൻ റൂമൊന്ന് നോക്കി. നല്ല അടിപൊളി റൂമാണ്. ഒരു ബാൽക്കണി ഒക്കെ ഉണ്ട്.  കായൽ വ്യൂ ആണ്. പിന്നെ ഒരു ഡ്രസിങ് റൂം. അലമാരകൾ മിക്കതും കാലിയാണ്. ഒരു കള്ളിയിൽ കുറച്ചു ബെഡ്ഷീറ്റ് ഒക്കെ ഉണ്ട്. പിന്നെ കുറച്ചു ബുക്കുകൾ.

ഒരു ഭിത്തിയിൽ ഒരു ഫുൾ സൈസ് mirror ഉണ്ട്. ഞാൻ എൻ്റെ കോലം കുറച്ചു നേരം നോക്കി നിന്നു. ആകെ കോലം കേട്ടിരിക്കുന്നു. താമസിക്കാൻ ഉള്ള സ്ഥലം ഇല്ലാതായിരിക്കുന്നു  ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് എന്തു വന്നാലും അപ്പച്ചിയുടെ അടുത്തേക്കില്ല. എന്തായാലും തോറ്റു പിന്മാറുന്ന പ്രശ്നമായില്ല.

ഫോൺ എടുത്തു നോക്കിയപ്പോൾ പാറു ചേച്ചിയുടെ കാൾ വന്ന് കിടക്കുന്നുണ്ട്. ഫോൺ വിളിച്ചു ഒരു റിലേറ്റീവിൻ്റെ വീട്ടിലാണ് എന്ന് ഒരു നുണ പറഞ്ഞു. അല്ലെങ്കിൽ പുള്ളിക്കാരി ടെൻഷൻ അടിക്കും.

 

കുളിച്ചു ഫ്രഷായി ചെന്നപ്പോളേക്കും എല്ലാവന്മാരും ഫുഡ് അടി തുടങ്ങിയിട്ടുണ്ട്. ഡൈനിങ്ങ് ടേബിളിൽ സീറ്റില്ല. അർജ്ജു കഴിക്കുന്നില്ല എന്ന് തോന്നുന്നു. രമേഷിനെ എഴുന്നേൽപ്പിച്ചു വിട്ടു ഒരു സീറ്റ് സ്വന്തമാക്കി. ടെൻഷൻ ഉണ്ടെങ്കിലും പുറത്തു കാണിക്കാതെ കഴിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *