ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

ഞാൻ സ്റ്റെല്ല റോയ്. ഈ ഹോസ്റ്റലിൻ്റെ  ഓണർ ആണ്. അന്നക്ക് ഇവിടെ ഇനി തുടർന്ന് താമസിക്കാൻ പറ്റില്ല. ഇത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആണ് ഇവിടെ സ്റ്റുഡൻസിനെ താമസിപ്പിക്കുന്നത് റൂൾസിന് എതിരാണ്.

ബുക്‌സും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്‌തിട്ടുണ്ട്‌.  സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കം മുഴുവൻ തുകക്കുമുള്ള ചെക്ക് ഇതാ.”

 

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ഞാൻ അഡ്മിഷൻ എടുത്തപ്പോളൊന്നും ഈ റൂൾസ് ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ ഇവിടെ വേറെ രണ്ടു സ്റ്റുഡന്റ്സും ഉണ്ടല്ലോ. അങ്ങനെ തോന്നുമ്പോൾ ഇറങ്ങാനൊന്നും പറ്റില്ല,”

അതിന് അവർ മറുപടിയൊന്നും പറഞ്ഞില്ല. സെക്യൂരിറ്റിയെ വിളിച്ചു. ഗേറ്റിലെ സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു. വീക്കെൻഡ് ആയ കാരണം മിക്കവരും വീട്ടിൽ പോയേക്കുകയാണ്. ഒന്ന് രണ്ടു പേർ വന്ന് എത്തി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

മേരി ടീച്ചറുടെ മുഖത്തു വിഷമം ഉണ്ട്

“ടീച്ചർ ആരോട് ചോദിച്ചിട്ടാണ് ഈ കൊച്ചിന് അഡ്മിഷൻ കൊടുത്തത്.  ഇവളെ പറഞ്ഞു വിട്ടില്ലെങ്കിൽ ടീച്ചറുടെ ജോലി പോകും. എന്നെ ശരിക്കും അറിയാമെല്ലോ.”

“എൻ്റെ അപ്പച്ചിയാണ് ഇവിടത്തെ സിറ്റി പോലീസ് കമ്മിഷണർ.”

ഒരു ആവേശത്തിൽ പറഞ്ഞു പോയതാണ്.

“ലെന മാഡം അല്ലേ   മോൾ അവിടെ പോയി താമസിച്ചോളൂ. “

 

അപ്പോൾ അതാണ് സംഭവം അപ്പച്ചിയുടെ കളി ആണ്. അന്ന് കൂടെ ചെല്ലാത്തതിന് പകരം തന്ന പണി ചുമ്മാതല്ല പുട്ടി പേടിക്കാത്തത്. എന്തു വന്നാലും അങ്ങോട്ട് പോകില്ല.

ഇവിടെ താമസിക്കണമെന്നുണ്ടെങ്കിൽ ആ പൂട്ടിഭൂതത്തെ  തള്ളി മറച്ചിടേണ്ടി വരും എന്നിട്ട് റൂമിൽ കയറി സമരം ചെയ്യേണ്ടി വരും. സമരം ചെയ്തിരുന്നാൽ പറ്റില്ലല്ലോ ക്ലാസ്സിൽ പോകേണ്ടെ

 

“അന്നാ, ഞാൻ ബീനയെ വിളിച്ചിട്ടുണ്ട്. ബീന പെട്ടന്ന് എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ”

മേരി ടീച്ചർ ആണ് പറഞ്ഞത്.

ബീന മിസ്സു  വന്നിട്ട് കാര്യമൊന്നുമില്ല. സ്റ്റീഫനെ വിളിച്ചാൽ അവൻ നേരെ അപ്പച്ചിയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോകും.

ഇനി ഹെല്പ് ചെയ്യാൻ സാധിക്കുന്നത് ജേക്കബ് അങ്കിളാണ്. പക്ഷേ വിളിക്കാൻ ഫോൺ നമ്പർ അറിയില്ല.  അന്ന് വാങ്ങാൻ മറന്നു പോയെല്ലോ. ഇനി ഒരു വഴിയേയുള്ളു അർജ്ജുവിൻ്റെ ഫ്ലാറ്റിലേക്ക് പോകാം അവൻ്റെ ലോക്കൽ ഗാർഡിയൻ അല്ലേ അവൻ്റെ അടുത്തു നിന്ന് അച്ചായനെ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *